ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സ് ഇനി പുതിയ ഉടമകളുടെ കൈയ്യില്‍. പ്രമുഖ വാണിജ്യ ഗ്രൂപ്പ് മിത്തല്‍ ഫാമിലിയാണ് 75 ശതമാനം ഓഹരികളും സ്വന്തമാക്കിയിരിക്കുന്നത്. 15660 കോടി രൂപയ്‌ക്കാണ് പുതിയ ഉടമകള്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുത്തിരിക്കുന്നത്.
ലക്ഷ്മി എന്‍. മിത്തലും ആദിത്യ മിത്തലും ചേര്‍ന്നാണ് ഫ്രാഞ്ചൈസി ഏറ്റെടുത്ത വിവരം അറിയിച്ചത്. ഇവര്‍ക്കൊപ്പം ആദാര്‍ പൂനെ വാല, മനോജ് ബദാലെ എന്നിവരും ഫ്രാഞ്ചൈസി ഓഹരി ഉടമകളില്‍ ഉള്‍പ്പെടുന്നു.
കോവിഡ് 19 പടര്‍ന്നു പിടിച്ച കാലത്ത് പ്രതിരോധ മരുന്നായ കോവിഷീല്‍ഡ് രാജ്യത്ത് വികസിപ്പിച്ചെടുത്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആണ് ആദാര്‍ പൂനെവാല. 18 ശതമാനം ഓഹരികളാണ് ഇവര്‍ സ്വന്തമാക്കിയിട്ടുള്ളത്.
















