കോഴിക്കോട്: എഴുത്തുകാരനും രാഷ്‌ട്രീയ നേതാവും മാതൃഭൂമി എംഡിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാര്‍ത്ഥം മാതൃഭൂമി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് സാമൂഹിക പ്രവര്‍ത്തകയും പത്മശ്രീ ജേതാവുമായ സുനിത കൃഷ്ണന്‍ അര്‍ഹയായി. താങ്ങായിട്ടാരുമില്ലാത്ത സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കും വേണ്ടി അവര്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ മാനിച്ചാണ് പുരസ്‌കാരം.
ഫലകവും സാക്ഷ്യപത്രവും അഞ്ച് ലക്ഷം രൂപയുമടങ്ങുന്ന അവാര്‍ഡ് അദ്ദേഹത്തിന്റെ ഓര്‍മദിനമായ 28ന് കോഴിക്കോട്ട് വച്ച് സമ്മാനിക്കും. സുനിത കൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘പ്രജ്വല’ മനുഷ്യക്കടത്തിനും ലൈംഗിക ദുരുപയോഗത്തിനും ഇരയായവര്‍ക്ക് സാന്ത്വനവുമാണ്.











