Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

ഏപ്രില്‍ 23ന് 152 സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം അടുത്ത 142 സീറ്റുകളിലേക്ക് ബംഗാളില്‍ രണ്ടാം ഘട്ട പോളിംഗ് ഏപ്രില്‍ 29 ബുധനാഴ്ച നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 11:35 pm IST
inIndia

കൊല്‍ക്കൊത്ത: ഏപ്രില്‍ 23ന് 152 സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം അടുത്ത 142 സീറ്റുകളിലേക്ക് ബംഗാളില്‍ രണ്ടാം ഘട്ട പോളിംഗ് ഏപ്രില്‍ 29 ബുധനാഴ്ച നടക്കുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ1448 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

ഭവാനിപൂര്‍ മണ്ഡലമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമതയും സുവേന്ദു അധികാരിയും തമ്മിലുള്ള പോരില്‍ സുവേന്ദുവാണ് ജയിച്ചത്. ഇക്കുറി ഇവരുടെ രണ്ടുപേരുടെയും നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നത് ഭവാനിപൂരിലാണ്. 3.22 കോടി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ പോകുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷ 1.57 കോടിയോളം വരുന്ന സ്ത്രീവോട്ടര്‍മാരിലാണ്. അവസാനഘട്ട വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത് ബംഗാളിലെ തെക്കന്‍ മേഖലയിലാണ്. പ്രസിഡന്‍സി റീജ്യണല്‍ മേഖലയിലാണ്. ഇവിടം തൃണമൂലിന് ശക്തിയുള്ള പ്രദേശമാണെന്ന് പറയപ്പെടുന്നു. കൊല്‍ക്കൊത്ത പോര്‍ട്ട് മുതല്‍ ഡംഡം വരെ, ബംഗര്‍ മുതല്‍ സോനാര്‍ പൂര്‍ വരെ ഒരുപാട് പ്രധാനമുഖങ്ങള്‍ നേര്‍ക്കുനേര്‍ ഇവിടെ പോരാടുന്നു. മൂന്ന് ജില്ലകളാണ് ഈ പോളിംഗില്‍ ഉള്‍പ്പെടുന്നത്. കൊല്‍ക്കത്ത, ഹൗറ, ഹൂഗ്ലി എന്നീ ജില്ലകളിലെ ബൂത്തുകളാണ് വോട്ടിംഗിലേക്ക് പോകുന്നത്.

ഇവിടെ ബിജെപിയ്‌ക്ക് എത്ര സീറ്റ് കിട്ടും എന്നതാണ് പ്രധാനം. ഇവിടുത്തെ 142 സീറ്റുകളില്‍ കഴിഞ്ഞ തവണ 20 സീറ്റ് ഒഴികെ എല്ലാം നേടിയത് മമത ബാനര്‍ജിയാണ്. ഹൗറ, കൊല്‍ക്കൊത്ത, ഹൂഗ്ലി- ഇവിടെ തൃണമൂലിന്റെ ആധിപത്യത്തിന് കോട്ടം തട്ടിക്കാന്‍ കഴിഞ്ഞാല്‍  ബിജെപിയ്‌ക്ക് ഭരണം പിടിക്കാന്‍ സാധിക്കും. സന്ദേശ് ഖലി എന്ന സ്ത്രീപീഢനം നടന്ന സ്ഥലം ഇവിടെയാണ്. ബിജെപിയുടെ പ്രധാന പ്രചാരണങ്ങളില്‍ ഒന്ന് സന്ദേശ് ഖലിയായിരുന്നു. ഇവിടെ 50 സീറ്റുകളെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ മമതയുടെ കോട്ട പൊളിക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷ.

ഒന്നാംഘട്ട വോട്ടെടുപ്പില്‍ ഇതുവരെ കാണാത്ത പോളിംഗാണ് ഉണ്ടായത്. 92 ശതമാനത്തില്‍ അധികം. ഇതിന് കാരണം ജനങ്ങള്‍ ഭയമില്ലാതെ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി എന്നതാണെന്ന് കരുതപ്പെടുന്നു. തിരഞ്ഞെടുപ്പ് കാലത്തെ അക്രമം നിയന്ത്രിക്കാനും വോട്ടർമാരെ സുരക്ഷിതരായി ബൂത്തുകളിലെത്തിക്കാനും ലക്ഷ്യമിട്ട് പ്രത്യേക നിർദ്ദേശങ്ങളോടെയാണ് ഇക്കുറി കേന്ദ്ര സേനയെ ബംഗാളില്‍ വിന്ന്യസിച്ചത്.  സിആര്‍പിഎഫിന്റെ 2400 കമ്പനികളാണ് ക്രമസമാധാനപാലത്തിന് എത്തിയത്. സാധാരണ വോട്ടെടുപ്പിന് എത്തുന്നവരെ തൃണമൂല്‍ ഗുണ്ടകള്‍ ആട്ടിപ്പായിക്കുകയോ മര്‍ദ്ദിക്കുകയോ ചെയ്യുന്നതാണ് പതിവ്. എന്നാല്‍ ഇക്കുറി പട്ടാളത്തിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും സാന്നിധ്യം ഭയന്ന് തൃണമൂല്‍ ഗുണ്ടകള്‍ക്ക് ഏതാനും മണ്ഡലങ്ങളില്‍ മാത്രമേ അഴിഞ്ഞാടാന്‍ സാധിച്ചുള്ളൂ. ഇതും വോട്ട് ചെയ്യാന്‍ നിര്‍ഭയം മുന്നോട്ട് വരാന്‍ ബിജെപി വോട്ടര്‍മാരെ സഹായിച്ചിട്ടുണ്ട്. പോളിംഗ് ശതമാനം ഉയരാന്‍ ഇതും ഒരു കാരണമായിട്ടുണ്ടെന്ന് പറയുന്നു. ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടന്ന 16 ജില്ലകളില്‍ ഒരിടത്തും റീപോളിംഗിന് ഉത്തരവിട്ടിട്ടില്ലെന്നത് ബംഗാളിന്റെ ചരിത്രത്തില്‍ ഇത് ആദ്യമാണ്. ബൂത്തുകള്‍ പിടിക്കലും പോളിംഗ് സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്യുന്ന ചരിത്രമുള്ള സംസ്ഥാനമാണ് തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന ബംഗാള്‍ സംസ്ഥാനം.അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞാലും ഇനി ബിജെപി അധികാരത്തില്‍ എത്തിയാലും ഒരാഴ്ചയോളം സൈന്യം ബംഗാളില്‍ തന്നെ ഉണ്ടാകുമെന്ന് വോട്ടര്‍മാര്ക്ക് ഉറപ്പ് നല്‍കിയത്. കാരണം ബിജെപി ജയിച്ചാല്‍ ബംഗാളില്‍ വന്‍കലാപമുണ്ടാകുമെന്നാണ് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
ആളുകള്‍ നിര്‍ഭയമായി സമ്മതിദാനാവകാശം ഒന്നാം ഘട്ടത്തില്‍ വിനിയോഗിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് നൂറില്‍ പരം സീറ്റുകള്‍ ലഭിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നത്.

മാത്രമല്ല, സ്ത്രീകളുടെ വോട്ടിംഗ് ശതമാനം കൂടിയതും ബിജെപിയ്‌ക്ക് അനുകൂലമാണെന്ന് കരുതപ്പെടുന്നു. 2026 ഏപ്രില്‍ 23ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ നഗരമേഖലകളിലെ സ്ത്രീകള്‍ വന്‍തോതില്‍ വോട്ടു ചെയ്തു എന്നത് ഇക്കുറി സ്ത്രീകളുടെ വോട്ടിംഗ് പാറ്റേണില്‍ വന്ന വലിയൊരു മാറ്റമാണ്. ഗ്രാമീണസ്ത്രീകളുടെ വോട്ടിംഗ് ശതമാനമാണ് സാധാരണ ഉയര്‍ന്ന് വരാറുള്ളത്. ഇത് മമതയുടെ വോട്ടര്‍മാരാണ്. പക്ഷെ ഇക്കുറി നഗരമേഖലകളിലെ സ്ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്തു എന്നത് ബിജെപിയ്‌ക്ക് അനുകൂലമായ ഘടകമാണ്. ആകെയുള്ള 3.6 കോടി വോട്ടര്‍മാരില്‍ 1.7 കോടി വനിതകളാണ് ഒന്നാംഘട്ടത്തില്‍ വോട്ട് ചെയ്തത്. ഈ റെക്കോഡ് പോളിംഗ് ശതമാനം മമതയുടെ ഭരണത്തിനെതിരായ വിധിയെഴുത്താണെന്ന് പറയപ്പെടുന്നു. 2011ല്‍ സിപിഎം കോട്ട തകര്‍ത്ത് ആദ്യമായി തൃണമൂല്‍ അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പിലും വനിതാ വോട്ടർമാരുടെ പോളിംഗ് ശതമാനത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. അന്ന് 84.45% വനിതകള്‍ വോട്ട് രേഖപ്പെടുത്തി. പിന്നീടുള്ള വർഷങ്ങളില്‍ ഒരു തിരഞ്ഞെടുപ്പിലും ഇത്ര ഉയര്‍ന്ന പോളിംഗ് ശതമാനം ആവർത്തിച്ചില്ല. പക്ഷെ ഇപ്പോള്‍ 2026ല്‍ ഇതാ വീണ്ടും എല്ലാ റെക്കോഡുകളും ഭേദിച്ച് പോളിംഗ് ശതമാനം 92 ശതമാനം രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ബിജെപി വിജയത്തിന്റെ സൂചന തന്നെ. കാരണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് സ്ത്രീവോട്ടര്‍മാരെയാണ്. മമതയുടെ മൂന്നാം ഭരണത്തില്‍ സംഭവിച്ച രണ്ട് സ്ത്രീപീഢനക്കേസുകളാണ് ബിജെപി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ഒന്ന് സന്ദേശ് ഖലിയിലെ സ്ത്രീപീഢനമാണെങ്കില്‍ മറ്റൊന്ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ കൂട്ടബലാത്സംഗക്കേസാണ്. ബംഗാളിനെ പിടിച്ചുകുലുക്കിയ ഈ രണ്ട് ബലാത്സംഗക്കേസുകളിലും പ്രതികള്‍ തൃണമൂല്‍ അംഗങ്ങളായിരുന്നു. ഒരു ഘട്ടത്തില്‍ ബംഗാളിന്റെ പ്രശസ്ത ഗായകരായ അരിജിത് സിംഗും ശ്രേയാ ഘോഷാലും വരെ തൃണമൂലിന് എതിരായ നിലപാടെടുത്തിരുന്നു. അന്ന് അരിജിത് പാടിയ ആര്‍ കോബെ എന്ന ഗാനമെല്ലാം ബംഗാളില്‍ വലിയ ചലനം ഉണ്ടാക്കിയിരുന്നു.ഇത് മമതയെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. അതുകൊണ്ട് തന്നെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജില്‍ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ഡോക്ടറായ പെണ്‍കുട്ടിയുടെ അമ്മയെ ബിജെപി സ്ഥാനാര‍്ത്ഥിയാക്കിയിരുന്നു. ഇത് ബംഗാളില്‍ ബിജെപിയ്‌ക്ക് അനുകൂലമായ തരംഗം സൃഷ്ടിച്ചിരുന്നു.

വനിതകള്‍ക്ക് ലോക് സഭയില്‍ 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലിനെ ടിഎംസി എതിര്‍ത്തതും ബിജെപിയ്‌ക്ക് ഗുണം ചെയ്തു. ഇത്തവണ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 5600 കിലോമീറ്റര്‍ ദൂരം നടന്ന് സുവേന്ദു അധികാരി നടത്തിയ പരിവര്‍ത്തന്‍ യാത്ര വലിയ വിജയമായിരുന്നു. സുവേന്ദു അധികാരി ശകതനായ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബംഗാളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വളര്‍ന്നുകഴിഞ്ഞതിനാല്‍ ആരാണ് ബിജെപി മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ബംഗാളികള്‍ക്ക് സംശയമില്ല. . കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സുവേന്ദു ഇത് സാധിച്ചെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ നന്ദിഗ്രാമില്‍ നിന്നും തോല്‍പിച്ച സുവേന്ദു അധികാരി ബംഗാളിന് മികച്ച മുഖ്യമന്ത്രിയാകുമെന്നതില്‍ ബംഗാളികള്‍ക്ക് പോലും സംശയമില്ല.

Tags: bjpMamataSuvendhu AdhikariLatest newsBengal Assembly ElectionsSecond stage voting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.