തൃശൂര്‍ / കൊല്ലം : തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയാണ് അവധി.വേനല്‍ച്ചൂട് അധികരിച്ച പശ്ചാത്തലത്തില്‍ ആണ് അവധി പ്രഖ്യാപിച്ചത്.
നേരത്തേ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. പ്രഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുളളതിനാല്‍ ആണിത്.എന്നാല്‍ മുന്‍നിശ്ചയ പ്രകാരമുളള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.
സംസ്ഥാനത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം താപാനുഭവ വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
















