തൃശൂര്‍: അപകടവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി.കെ രാജന്‍ . ചിന്നിച്ചിതറിയ മൃതദേഹ ഭാഗങ്ങളാണ് ലഭിക്കുന്നത്. ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധിച്ചാല്‍ മാത്രമേ മരിച്ച വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. അതിനു വേണ്ടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം ജില്ലയില്‍ എത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. തിരച്ചില്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. മൂന്ന് കഡാവര്‍ നായകളെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.
സംഭവസ്ഥലത്ത് മൃതശരീരങ്ങളുടെ ഭാഗങ്ങളോ മറ്റോ ഉണ്ടോ എന്നറിയാന്‍ വേണ്ടി വ്യത്യസ്ത തലത്തിലുള്ള പരിശോധനകള്‍ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു. അപകട സ്ഥലത്തേക്ക് പോകാന്‍ സാധ്യതയുള്ളവര്‍ വീട്ടിലേക്ക് എത്താത്തതോ, കാണാതാവുകയോ ബന്ധപ്പെടാന്‍ സാധിക്കാതെയോ ഉണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തെയോ നാലിടങ്ങളില്‍ ആരംഭിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലോ അറിയിക്കണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം സ്ഥലത്തുണ്ട്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറന്‍സിക് വിദഗ്ധര്‍, പെസോ ടീം, സ്‌കൂബ ടീം എന്നിവര്‍ ചേര്‍ന്ന് പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.
മുണ്ടത്തിക്കോട് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍
ശേഖരിക്കാന്‍ സംഘം

അതേസമയം ചൊവ്വാഴ്ച തൃശൂര്‍ മുïത്തിക്കോടുïായ വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. പട്ടാമ്പി മുതുതല കോഴിക്കോട്ടീരി കുളിക്കാന്‍പറമ്പില്‍ പ്രവീണാണ് (45) ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളെജില്‍ മരിച്ചത്. എന്നാല്‍, ജില്ലാ ഭരണകൂടം പത്ത് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
ദുരന്ത സ്ഥലത്തുïായിരുന്ന നാലുപേരെ കാണാതായിട്ടുï്. സ്‌ഫോടനത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ബുധനാഴ്ച പുലര്‍ച്ചെതന്നെ പു
നരാരംഭിച്ചു. മൃതദേഹങ്ങളും മൃതദേഹ അവശിഷ്ടങ്ങളും മണത്തു കïുപിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ കെഡാവര്‍ നായ്‌ക്കളെ ഉപയോഗിച്ചു നടത്തിയ തെരച്ചിലില്‍ രï് ശരീരഭാഗങ്ങള്‍ കൂടി കïെത്തി.
പെട്ടിമുടി അടക്കമുള്ള നിരവധി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മായ, മര്‍ഫി എന്നീ നായ്‌ക്കളാണ് പരിശോധന നടത്തിയത്. ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതില്‍ എട്ടുപേരെ തിരിച്ചറിഞ്ഞതായും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് അത്യാഹിത നിലയിലായിരുന്ന പ്രവീണ്‍ (45) ഐസിയുവില്‍ വെച്ചാണ് മരണപ്പെട്ടത്.
പഴയന്നൂര്‍ പഴയന്നൂര്‍ വെണ്ണൂര്‍പാറക്കുണ്ടില്‍ വീട്ടില്‍ ആറുമുഖന്റെ മകന്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്റെ മകന്‍ വാസുദേവന്‍ (54), കുïന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന്റെ മകന്‍ സുവിന്‍ (39), മലപ്പുറം ആലംകോട് പള്ളിയാലില്‍ പറമ്പില്‍ മുïന്റെ മകന്‍ മണികണ്ഠന്‍ (60), മലപ്പുറം പെരിന്തല്‍മണ്ണ കോട്ടുമ്മല്‍ വീട്ടില്‍ സുബ്രമണ്യന്‍ (50), തൃശൂര്‍ കോട്ടപ്പുറം നാരായണ നിവാസില്‍ വെങ്കടാചലത്തിന്റെ മകന്‍ മണികണ്ഠന്‍, എടപ്പാള്‍ ചോങ്ങലത്തേല്‍ വീട്ടില്‍ സി. വിജയന്‍ (60), ചേര്‍പ്പ് ചിറക്കല്‍ ബിജീഷ് (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഒരു ഭാഗിക മൃതദേഹവും ശരീരാവശിഷ്ടങ്ങളും ഇനിയും തരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനാവാത്ത വിധത്തില്‍ ലഭിച്ച ശരീര ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി വരുന്നുï്.രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധര്‍ മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലെത്തി കാണാതായവരുടെ ബന്ധുക്കളുടെ ശരീര സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനക്കയച്ചു. നാലുപേരെയാണ് കാണാനുള്ളത്.
വെടിക്കെട്ട് കരാര്‍ ഉടമ മുïത്തിക്കോട് സതീശന്‍ 85 ശതമാനത്തിലധികം പൊള്ളലുമായി വെന്റിലേറ്ററില്‍ തുടരുകയാണ്. മറ്റുമൂന്നുപേരും ഗുരുതരാവസ്ഥയില്‍ തുടരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ സതീഷ് (46), ബാബു (56), രാജേഷ് (40),വിഷ്ണു (30) എന്നിവര്‍ ഐസിയു വിഭാഗത്തിലും ഹരി (40), അനിത (50), അഖില്‍ (30), ഉദയകുമാര്‍ (48), ബാബു (57), ഭവാനി(65) എന്നിവര്‍ വാര്‍ഡുകളിലുമാണ് നിലവില്‍ ചികിത്സയിലുള്ളത്. വില്‍സണ്‍ (60), സാജന്‍ (38) എന്നിവര്‍ എലൈറ്റ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും സുഭദ്ര(68), സുന്ദരന്‍(46) എന്നിവരെ ഡിസ്ചാര്‍ജ് ചെയ്തു.
ദുരന്തത്തില്‍ 4 പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവില്‍ 9 മൃതദേഹങ്ങളില്‍ 8 പേരുടെയും മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു. ഒരാളുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഡിഎന്‍എ ഫലം മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ലഭ്യമാക്കും.