മലപ്പുറം: കോട്ടക്കൽ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നിവരെയാണ് കാണാതായത്.
സംഭവത്തിൽ ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് മലപ്പുറം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ മേൽ ഉദ്യോഗസ്ഥനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നതായി സൂചനയുണ്ട്.
കാണാതായ ജവാന്മാർക്ക് പകരം മറ്റ് രണ്ട് പേരെ നിയോഗിച്ചിട്ടുണ്ട്.
















