Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

രേവതി മറ്റത്തുമഠം, മണിപ്പുഴ തിരുവല്ലbyരേവതി മറ്റത്തുമഠം, മണിപ്പുഴ തിരുവല്ല
Apr 21, 2026, 09:03 am IST
inSamskriti

ആത്മബോധത്തിലേക്കുള്ള യാത്രയില്‍ നിരന്തര ശുദ്ധീകരണം ആവശ്യമാണ്. ആത്മീയവും ഭൗതികവുമായ ഈ പരിവര്‍ത്തനകാലത്തെ ഒന്ന് കൂടി ഓര്‍മപ്പെടുത്തുകയാണ് ‘മാധവ മാസം’. സമഗ്രമാറ്റത്തിന് സര്‍വ ചരാചരങ്ങളും ഈ കാലയളവില്‍ ഒരുങ്ങുമ്പോള്‍ ഓരോ മനുഷ്യനെയും അവന്റെ സ്വധര്‍മത്തിനായി പാകപ്പെടുത്തുകയാണ് ഈ പുണ്യമാസം. വൈശാഖമാസം അഥവാ ”മാധവ മാസം” എന്ന പേരില്‍ പ്രസിദ്ധമായ ഈ മാസം മഹാവിഷ്ണുവിനും ശ്രീകൃഷ്ണ ഭഗവാനുമുള്ള സമര്‍പ്പിതകാലമായി കരുതപ്പെടുന്നു.

മേടമാസത്തിലെ അമാവാസിക്കുശേഷം വരുന്ന പ്രഥമ മുതല്‍ ഇടവമാസത്തിലെ അമാവാസി വരെയുള്ള ഒരു ചാന്ദ്രമാസമാണ് വൈശാഖ മാസം.ഈ വര്‍ഷം ഏപ്രില്‍ 18 മുതല്‍ മെയ് 16 വരെയാണ് വൈശാഖ പുണ്യാമാസം ആചരിക്കുന്നത്. മാസത്തിന്റെ മഹിമയെ കുറിച്ച് സ്‌കന്ദപുരാണത്തിലും പത്മപുരാണത്തിലും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വൈശാഖധര്‍മ്മങ്ങളില്‍ പ്രധാനപ്പെട്ടവ സ്‌നാനം, ജപം, ദാനം എന്നിവയാണ്. സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ (രണ്ടര നാഴിക ഒരു മണിക്കൂര്‍) എല്ലാ ജലാശയങ്ങളിലും ഗംഗാദേവിയുടെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. അതിനാല്‍ ഈ സമയത്ത് നടത്തുന്ന പ്രഭാത സ്‌നാനം സര്‍വതീര്‍ത്ഥ സ്‌നാനഫലം നല്‍കുന്നതായി പുരാണങ്ങള്‍ പറയുന്നു. ഹിന്ദു പഞ്ചാംഗത്തിലെ പുണ്യമാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വൈശാഖം ഭക്തിയുടെയും ധര്‍മ്മാനുഷ്ഠാനങ്ങളുടെയും ദാനധര്‍മ്മങ്ങളുടെയും മഹത്വം പരമാവധി പ്രാമുഖ്യം നേടുന്ന കാലഘട്ടമാണ്. ഈ മാസത്തില്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍ അനന്ത ഗുണിത ഫലം നല്‍കുമെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു. മാധവന് പ്രിയപ്പെട്ടതായതിനാല്‍ ഇത് ‘മാധവ മാസം’ എന്നും അറിയപ്പെടുന്നു. വൈശാഖകാലത്തിന്റെ മഹത്വം വ്യക്തമാക്കുന്ന പ്രധാന ദിനമാണ് അക്ഷയതൃതീയ. ‘ക്ഷയം ഇല്ലാത്തത്’ എന്ന അര്‍ത്ഥം വരുന്ന അക്ഷയ എന്ന പദം പോലെ, ഈ ദിവസം ചെയ്യുന്ന ദാനം, ജപം, ഹോമം, പൂജകള്‍ എന്നിവയ്‌ക്ക് ക്ഷയമില്ലാത്ത ഫലമാണ് ലഭിക്കുന്നതെന്ന് വിശ്വാസം. ബലരാമാവതാരം, പരശുരാമാവതാരം, അന്നപൂര്‍ണ്ണേശ്വരി ദേവിയുടെ അവതാരം എന്നിവയും ഈ ദിവസവുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അതിനാല്‍ അന്നദാനം ഉള്‍പ്പെടെയുള്ള ദാനങ്ങള്‍ ഈ ദിവസം നടത്തുന്നത് അത്യന്തം ശുഭകരമാണ്. വൈശാഖ ശുക്ലപക്ഷത്തിലെ ചതുര്‍ദശി ദിവസം നരസിംഹജയന്തി ആചരിക്കുന്നു. ഭക്തപ്രഹ്ലാദനെ രക്ഷിക്കാന്‍ മഹാവിഷ്ണു നരസിംഹാവതാരത്തില്‍ പ്രത്യക്ഷപ്പെട്ട ദിനമാണിത്.

ഭക്തിയുടെയും ധര്‍മ്മത്തിന്റെയും വിജയത്തിന്റെ പ്രതീകമായ ഈ ദിവസം വിശേഷപൂജകളും ഉപവാസങ്ങളും അനുഷ്ഠിക്കുന്നു. ഇതുകൂടാതെ ശങ്കരജയന്തി (ആദിശങ്കരാചാര്യര്‍), ദത്താത്രേയ ജയന്തി, ബുദ്ധപൗര്‍ണ്ണമി (ഗൗതമ ബുദ്ധന്റെ ജന്മദിനം) എന്നിവയും വൈശാഖ മാസത്തെ കൂടുതല്‍ പുണ്യമാക്കുന്ന ദിനങ്ങളാണ്. ആത്മീയ ഉണര്‍വ്വിനും ജ്ഞാനത്തിനും പ്രചോദനമാകുന്ന ഈ ദിനങ്ങള്‍ ഭക്തര്‍ ആദരവോടെ ആചരിക്കുന്നു.വ്രതാനുഷ്ഠാനങ്ങള്‍ക്കും വൈശാഖത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. അക്ഷയതൃതീയ, ശുക്ല പക്ഷ ദ്വാദശി, പൗര്‍ണ്ണമി എന്നി ദിവസങ്ങളില്‍ വ്രതം അനുഷ്ഠിച്ചാല്‍ മുഴുവന്‍ വൈശാഖമാസം വ്രതം അനുഷ്ഠിച്ചതിന് തുല്യഫലം ലഭിക്കുമെന്ന് പുരാണങ്ങളില്‍ പറയുന്നു. അതിനാല്‍ ഈ ദിവസങ്ങളില്‍ ഉപവാസം, ജപം, ധ്യാനം, ദാനം എന്നിവയ്‌ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. വൈശാഖ മാസം വിഷ്ണുഭജനത്തിനും ഏറ്റവും അനുയോജ്യമായ കാലഘട്ടമാണ്. പ്രഭാതത്തിലും സന്ധ്യാസമയത്തും നിലവിളക്ക് കൊളുത്തി വിഷ്ണുനാമജപംചെയ്യുന്നത് അത്യന്തം ശ്രേഷ്ഠമാണ്. ചാന്ദ്രമാസങ്ങളില്‍ ആദ്യത്തേത് ചൈത്രവും അതിന് പിന്നാലെ വൈശാഖവുമാണ്. ഈ രണ്ടും ചേര്‍ന്നതാണ് വസന്തകാലം.

പ്രകൃതി പൂര്‍ണ്ണതയില്‍ വിരിയുന്ന ഈ കാലഘട്ടം സര്‍വസല്‍ക്കര്‍മ്മങ്ങള്‍ക്കും ഏറ്റവും ഉത്തമമായ സമയമായി ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. യജ്ഞങ്ങളും ക്ഷേത്രോത്സവങ്ങളും കൂടുതലായി ഈ കാലഘട്ടത്തിലാണ് നടക്കുന്നത്. മഹാവിഷ്ണുവിന് ഏറ്റവും പ്രിയങ്കരമായ മാസമാണ് വൈശാഖം. ഭഗവാന്‍ ലക്ഷ്മീദേവിയോടൊപ്പം ഭൂമിയില്‍ സന്നിഹിതനായി വസിക്കുന്നുവെന്നാണ് വിശ്വാസം. വേദങ്ങളിലും പുരാണങ്ങളിലും വൈശാഖം ധര്‍മ്മത്തിന്റെയും ആത്മശുദ്ധിയുടെയും കാലമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ മാസത്തില്‍ പുലര്‍ച്ചെ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്നാനം ചെയ്യുക, വിഷ്ണുസഹസ്രനാമം ജപിക്കുക, ഭഗവദ്ഗീത പാരായണം ചെയ്യുക തുടങ്ങിയ ആത്മീയ പ്രവര്‍ത്തികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ‘വൈശാഖ സ്നാനം’ പാപപരിഹാരത്തിനും മനശ്ശാന്തിക്കും സഹായകമാണെന്നാണ് വിശ്വാസം. ജലദാനം, അന്നദാനം, വസ്ത്രദാനം, ഫലദാനം എന്നിവ ഈ മാസത്തില്‍ ചെയ്യുന്നത് മഹാപുണ്യം നല്‍കുമെന്നു പുരാണങ്ങള്‍ പറയുന്നു. വൈശാഖമാസത്തിലെ അക്ഷയ തൃതീയ, നരസിംഹ ജയന്തി, വൈശാഖ പൗര്‍ണ്ണമി, ശ്രീശങ്കര ജയന്തി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ഉപവാസം, ക്ഷേത്രദര്‍ശനം, ദാനം എന്നിവ നടത്തി ഭക്തര്‍ ആത്മീയ അനുഭവം നേടുന്നു. പ്രത്യേകിച്ച് അക്ഷയ തൃതീയ ദിനത്തില്‍ ആരംഭിക്കുന്ന സത്കര്‍മ്മങ്ങള്‍ ക്ഷയിക്കാത്ത ഫലം നല്‍കുമെന്നു വിശ്വസിക്കുന്നു. വൈശാഖം പ്രകൃതിയിലും ആത്മീയതയിലും ഒരു പുതുക്കലിന്റെ സന്ദേശമാണ് നല്‍കുന്നത്. കടുത്ത വേനലിന്റെ ചൂടിനിടയിലും ജലത്തിന്റെ ശാന്തത പോലെ മനസ്സിനെ ഭക്തിയാല്‍ തണുപ്പിക്കണമെന്നു ഈ മാസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മാധവ മാസത്തില്‍ നന്മയും ധര്‍മ്മവും അനുഷ്ഠിച്ചാല്‍ ജീവിതം ദൈവാനുഗ്രഹത്തോടെ നിറയും എന്ന ആത്മവിശ്വാസമാണ് ഭക്തര്‍ കൈവരിക്കുന്നത്.

Tags: HinduismHindu spiritualityമാധവ മാസംവൈശാഖ മാസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.