Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യയെ മൂന്നാമത്തെ സമ്പദ്ഘടനയില്‍ നിന്നും ആറാം സ്ഥാനത്തേക്ക് താഴ്‌ത്തിയ ലോകബാങ്കിന്റെ നടപടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായതുകൊണ്ടല്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 11:44 pm IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യയെ മൂന്നാമത്തെ സമ്പദ്ഘടനയില്‍ നിന്നും ആറാം സ്ഥാനത്തേക്ക് താഴ്‌ത്തിയ ലോകബാങ്കിന്റെ നടപടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായതുകൊണ്ടല്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ വിശദീകരണം. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ കഴിഞ്ഞ ഒരു വര്‍ഷം പല കാരണങ്ങളാല്‍ ദുര്‍ബലപ്പെട്ടതുകൊണ്ട് ലോകബാങ്ക് ഡോളറില്‍ ജിഡിപി കണക്കാക്കിയത് കാരണമാണ് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്ഘടനയില്‍ നിന്നും ആറാമത്തെ വലിയ സമ്പദ്ഘടനയായി പിന്നിലേക്ക് തള്ളപ്പെട്ടത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഡണ്‍ ആന്‍റ് ബ്രാഡ് സ്ട്രീറ്റ് ഇന്ത്യയുടെ അരുണ്‍ സിങ്ങ് ഉള്‍പ്പെടെയുള്ള നിരവധി പേരാണ് ഇന്ത്യന്‍ സമ്പദ്ഘടന കരുത്തുറ്റതാണെന്നും ഡോളര്‍-രൂപ എക്സചേഞ്ച് റേറ്റിംഗിലെ പ്രശ്നം കാരണമാണ് ഇന്ത്യയുടെ ജിഡിപി ചുരുങ്ങിയതെന്നും വാദിക്കുന്നത്.

ഈ നടപ്പുസാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തികവര്‍ഷത്തിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യയെ തന്നെയാണ് ലോകബാങ്ക് അടയാളപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം, റഷ്യ-ഉക്രൈന്‍ യുദ്ധം എന്നിങ്ങനെ വലിയ പ്രതിസന്ധികള്‍ ലോകത്തെ വന്ന് മൂടുമ്പോഴും പ്രതീക്ഷയുടെ പച്ചത്തുരുത്തായി ഇന്ത്യയെ തന്നെയാണ് ലോകബാങ്ക് കാണുന്നത്.

2025 ഏപ്രിലില്‍ ലോകബാങ്ക് നടത്തിയ പഠനത്തില്‍ ഇന്ത്യ നാലാമത്തെ സമ്പദ്ഘടനയായി മാറുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നാലാമത്തെ സമ്പദ്ഘടനയായി 4186 ബില്യന്‍ ഡോളര്‍ ജിഡിപിയുള്ള ജപ്പാനെ 4187 ബില്യണ്‍ ഡോളര്‍ ജിഡിപിയില്‍ എത്തുന്ന ഇന്ത്യ മറികടക്കുമെന്നായിരുന്നു ലോകബാങ്ക് പ്രവചനം. പക്ഷെ 2026 ഏപ്രിലില്‍ കണക്കെടുത്തപ്പോള്‍ ഇന്ത്യയുടെ ജിഡിപി 3916 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. യുകെ 4003 ബില്യണ്‍ ഡോളര്‍ ജിഡിപിയും ജപ്പാന്‍ 4435 ബില്യണ്‍ ഡോളറും ജിഡിപി നേടിയപ്പോള്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യയുടെ ജിഡിപി താഴാന്‍ കാരണം ഇതാണ്
ഇന്ത്യയുടെ ജിഡിപി താഴാന്‍ കാരണം ഡോളറിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി രൂപയുടെ മൂല്യം താഴ്ന്നതുകൊണ്ടാണ്. ഇതിന് പല കാരണങ്ങളുണ്ട്. 2024ല്‍ ഒരു ഡോളറിന് 84.57 രൂപ എന്നായിരുന്നു കണക്കെങ്കില്‍ 2025ല്‍ അത് 88. 48 രൂപയായി താഴ്ന്നു. എന്നാല്‍ 2026ല്‍ അത് 92.59 രൂപയായി വീണ്ടും താഴ്ന്നു. ഇതിന് കാരണം പശ്ചിമേഷ്യന്‍ യുദ്ധവും അമേരിക്കയും ഇന്ത്യയും തമ്മില‍ുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാത്തതും ആണ്. റിസര്‍വ്വ് ബാങ്ക് ഒരു പരിധിവരെ മാത്രമേ രൂപയുടെ മൂല്യത്തകര്‍ച്ചയ്‌ക്ക് തടയിടുന്നുള്ളൂ. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കുകയും ഇന്ധനവില പഴയപടിയിലേക്ക് താഴുകയും ഇന്ത്യ-യുഎസ് സ്വതന്ത്രവ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്താല്‍ രൂപ വീണ്ടും ഉയരങ്ങളിലേക്ക് കത്തിക്കയറും. അതോടെ വീണ്ടും കാര്യങ്ങള്‍ പഴയപടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

2026-27ല്‍ ഇന്ത്യ ആറാമത്തെ സമ്പദ്ഘടനയായി തുടര്‍ന്നാലും ഇന്ത്യയുടെ സമ്പദ്ഘടന അടിസ്ഥാനപരമായി ശക്തമാണ്. അടുത്ത സാമ്പത്തികവര്‍ഷം അത് വീണ്ടും യുകെ, ജപ്പാന്‍ എന്നിവയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കുതിക്കുക തന്നെ ചെയ്യും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2024-25ല്‍ 8.9 ശതമാനമായിരുന്നെങ്കില്‍ 2025-26ല്‍ അത് 11 ശതമാനം ആയിരുന്നു. 2025-26ല്‍ യുഎസ് രേഖപ്പെടുത്തിയത് വെറും അഞ്ച് ശതമാനം വളര്‍ച്ചയാണെങ്കില്‍ ചൈന നേടിയത് 4 ശതമാനം വളര്‍ച്ചയും യുകെ നേടിയത് 3 മുതല്‍ 5 ശതമാനം വരെ വളര്‍ച്ചയും ആയിരുന്നു. ജര്‍മ്മനിയാകട്ടെ വളര്‍ന്നത് വെറും 3 മുതല്‍ 3.5 ശതമാനം മാത്രമാണ്.

ഇക്കാലയളവില്‍ ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ് വ്യവസ്ഥ ആയിരുന്നു. ഇനി 2026-27ലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരും. 2024ല്‍ 318 ബില്യണ്‍ ഡോളര്‍ ആയിരുന്ന ഇന്ത്യന്‍ ജിഡിപി 2025ല്‍ 346.5 ബില്യണ്‍ ഡോളറും 2026ല്‍ 384.5 ബില്യണ്‍ ഡോളറും ആയി ഉയര്‍ന്നു.

ഇനി 2026-27ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പറയുന്നു. മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച വെറും 3 മുതല്‍ 6 ശതമാനം മാത്രമായി ഒതുങ്ങിനില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ഈ കുതിപ്പ് എന്നോര്‍ക്കണം. ഇന്ത്യയുടെ ഈ കുതിപ്പിന് കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കുതിപ്പിന്റെ തുടര്‍ച്ച എന്ന നിലയിലും യുഎസിന്റെ തീരുവ 50 ശമതാനത്തില്‍ നിന്നും 10 ശതമാനമായി കുറഞ്ഞതിനാലും ആണെന്ന് ലോകബാങ്ക് പറയുന്നു. എന്തായാലും ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക് കണക്കിലെടുത്താല്‍ യുഎസിനും ചൈനയ്‌ക്കും പിന്നില്‍ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ 2030-31ല്‍ മാറുമെന്ന് ലോകബാങ്ക് കണക്കാക്കുന്നു.

Tags: US Rupee exchange rateIndian RupeeIndian economyGDP growthFastest growing economyLatest newsSixth largest economy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.