തൃശൂര്‍: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ (10)ആരോഗ്യനിലയില്‍ നേരിയ പുരോഗതി.അനോഷ് കണ്ണു തുറന്നതായി മെഡിക്കല്‍ ബുള്ളറ്റിനിലില്‍ പറയുന്നു.
അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടി.അനോഷിന്റെ സഹോദരന്‍ എട്ട് വയസുകാരന്‍ ആല്‍ജോ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചിരുന്നു.
അല്‍ജോയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സമീപം വീണ്ടും പാമ്പിനെ കണ്ടെത്തിയത് ആശങ്കയുണ്ടാക്കി. മരിച്ച ആല്‍ജോയെയും സഹോദരന്‍ അനോഷിനെയും കടിച്ച ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു.
ആല്‍ജോയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പ് വിഷം ഉള്ളില്‍ ചെന്നത് തന്നെയാണ് മരണകാരണമെന്ന് പറയുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കോടാലിയിലെ വീട്ടിലെത്തിച്ചത്. ഈ സമയത്താണ് വീടിന് സമീപം വീണ്ടും പാമ്പിനെ കണ്ടെത്തിയത്.
















