കണ്ണൂര്‍: കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉപസമിതിയായ സര്‍വമംഗള സാംസ്‌കാരിക സമിതി വേറിട്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് വര്‍ഷംതോറും നല്‍കിവരുന്ന പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ- സാംസ്‌ക്കാരിക പ്രവര്‍ത്തകനായ ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.പി. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി.
ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ആമുഖഭാഷണം നടത്തി. പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ എ. ദാമോദരന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ അര്‍ച്ചന വണ്ടിച്ചാല്‍, പരിയാരം മെഡിക്കല്‍ കോളജ് മുന്‍ എംഡി പി.കെ. ഗംഗാധരന്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ അഡ്വ. എം.കെ. വിനോദ്കുമാര്‍, തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. സന്തോഷ്, തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.
സജീവന്‍ മാസ്റ്റര്‍ സ്വാഗതവും സാംസ്‌കാരികസമിതി സെക്രട്ടറി എം. നാരായണന്‍ നന്ദിയും പറഞ്ഞു.











