ആലപ്പുഴ: പോര്‍ക്ക് മന്തിയുടെ ചിത്രവുമായി റംസാന്‍ ആശംസ പോസ്റ്റര്‍ പങ്കുവച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിയായ രതീഷ് പണിക്കര്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. വിഷുവിന് മന്തിയ്‌ക്കൊപ്പം ശ്രീകൃഷ്ണൻ നിൽക്കുന്ന ചിത്രവുമായി പോസ്റ്റര്‍ പങ്കുവച്ചതിനു മറുപടി എന്ന തരത്തിലായിരുന്നു പുതിയ പോസ്റ്റർ.
മുസല്ല്യാരുടെ മുന്നില്‍ പന്നിയിരിക്കുന്നതായാണ് പോസ്റ്റര്‍. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് വിവാദ പോസ്റ്റർ പങ്കുവച്ച മെഹര്‍ മന്തി ഉടമയ്‌ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുന്നത്.ചിക്കന്‍ മന്തിയ്‌ക്ക് മുമ്പിലിരിക്കുന്ന ശ്രീകൃഷ്ണനെയായിരുന്നു വിവാദ പോസ്റ്ററില്‍ ചിത്രീകരിച്ചിരുന്നത്. തുടര്‍ന്ന് മെഹര്‍ മന്തി ഉടമ അര്‍ഷാദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.











