Categories: Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : വിഷു ആശംസകളുടെ ഭാഗമായി ഇറക്കിയ ഹോട്ടലിന്റെ പോസ്റ്ററിൽ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ചത് ഏറെ വിവാദമായിരുന്നു. സംഭവത്തിൽ ഹോട്ടൽ ഉടമകളിൽ ഒരാളായ ഷംനാസിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സുഹൃത്തുക്കളായ 9 പേർ ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ഹൈന്ദവ വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും അപമാനിക്കുന്നതാണ് റസ്റ്ററന്റിന്റെ നടപടിയെന്ന് ഹിന്ദു വിശ്വാസികളും പരാതിപ്പെട്ടിരുന്നു.

അഞ്ച് കുഴിമന്തി കടകളിലാണ് ഇത്തരം പരസ്യം വന്നതെന്നും സൂചനയുണ്ട്. അതിനു പിന്നാലെയാണിപ്പോൾ വിഷുക്കണിയ്‌ക്കൊപ്പം ചെരിപ്പ് വച്ചിരുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നത് . കെ പി ശശികല ടീച്ചറാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്ക് വച്ചിരിക്കുന്നത് . ‘ ഫസ്റ്റ് സ്റ്റെപ്പ് , കളത്തിൽപ്പറമ്പിൽ റോഡ് , എറണാകുളം ‘ എന്നാണ് ചിത്രത്തിനൊപ്പം എഴുതിയിട്ടുള്ളത് . ഇത് കണി കാണാനുള്ളതല്ലെന്നും , ഇത് കണിയിൽ വെച്ചവരെ നന്നാക്കാനുള്ളതെന്നും,
അതിന്റെ കുറവ് നല്ല പോലുണ്ട് എന്നു തോന്നുന്നു .‘ എന്നുമാണ് ശശികല ടീച്ചർ കുറിച്ചിരിക്കുന്നത് .

Recent Posts