കോഴിക്കോട്: വിവാഹ പരസ്യം സ്വന്തം ഓട്ടോയില്‍ തന്നെ പതിപ്പിച്ച് ഓട്ടോ ഡ്രൈവര്‍. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോയിലാണ് വ്യത്യസ്തമായ പരസ്യം.
വധുവിനെ കാണിച്ചു തരുന്നവര്‍ക്ക് 10,000 രൂപ വിവാഹശേഷം നല്‍കുമെന്ന വാഗ്ദാനവും പരസ്യത്തില്‍ ഉണ്ട്. ഒരു പെണ്‍കുട്ടിയുടെ കൂടെ കുടുംബ ജീവിതം നയിക്കാനുള്ള ആഗ്രഹമാണ് ഇങ്ങനെ പരസ്യം ചെയ്യാന്‍ കാരണമെന്ന് സൂചിപ്പിക്കുന്നതാണ് നോട്ടീസ്.
26 -37 വയസിന് ഇടയിലുള്ള പെണ്‍കുട്ടികളോ, നേരത്തേ വിവാഹം കഴിഞ്ഞവരോ ആണെങ്കിലും സമ്മതമാണെന്ന് പരസ്യത്തില്‍ പറയുന്നു.പങ്കാളിയുടെ മനസ് ഒരിക്കലും നോവിക്കില്ലെന്ന ഉറപ്പുമുണ്ട്. തിരിച്ചും അങ്ങനെ തന്നെ ഉണ്ടാവണം എന്ന ആവശ്യവും സൂചിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട് പരസ്യത്തില്‍.
















