Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 12:22 pm IST
inKerala, Kollam

ശാസ്താംകോട്ട: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയതിന് പിന്നാലെ ഇത്തരത്തില്‍ നടത്തിയിട്ടുള്ള അനധികൃത നിയമനങ്ങള്‍ വിവാദമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുംമുന്‍പും ഇത് സംബന്ധിച്ച് ഒരുതരത്തിലുള്ള അന്വേഷണവും നടപടിയും ഉണ്ടായില്ല. കൊല്ലം ജില്ലയിലെ പല ഗ്രാമപഞ്ചായത്തുകളിലെയും വാഹനത്തില്‍ ഡ്രൈവർമാരായി പാര്‍ട്ടി ശുപാര്‍ശ ചെയ്യുന്ന സ്വന്തക്കാരെ തിരുകികയറ്റി കോടതി ഉത്തരവുകള്‍ക്ക് പുല്ലുവില നല്‍കുന്നതായി പരാതിയുണ്ട്.

കൊല്ലം ജില്ലാ എല്‍വിഡി ഡ്രൈവേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനാണ് ഇത്തരം താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പിന്നിലെ കൂറ്റന്‍ ക്രമക്കേടുകളുടെ തെളിവുകളുമായി നിയമ നടപടിയിലേക്ക് നീങ്ങുന്നത്. വെക്കേഷനു ശേഷം കോടതി തുറന്നാല്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഇവര്‍. സംസ്ഥാനത്തെ 52 ഗ്രാമപഞ്ചായത്തുകളിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവായതോടെ ഈ നിയമവിരുദ്ധ നിയമനത്തിന് സര്‍ക്കാരിന്റെ കൂടി ഒത്താശയുണ്ടന്ന് വ്യക്തമായിക്കഴിഞ്ഞു.

ഇടതു വലതു വ്യത്യാസമില്ലാതെ ഇഷ്ടക്കാരെ തിരുകി കയറ്റിയ പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൂടി ലഭിച്ചതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി നിയമനം കാത്ത് കഴിയുന്ന 4700 ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയാണ് സര്‍ക്കാര്‍ തകര്‍ത്തത്. കൊല്ലം ജില്ലയില്‍ നാനൂറ് പേരുടെ റാങ്ക് ലിസ്റ്റാണ് നിലവില്‍ ഉള്ളത്. ഇതില്‍ 71 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. അറുപത്തിയെട്ട് ഗ്രാമപഞ്ചായത്താണ് ജില്ലയിലുള്ളത്. ഇവിടെ 81 വാഹനങ്ങളും ഉണ്ട്. എന്നാല്‍ ജില്ലയില്‍ സ്ഥിര നിയമനം ലഭിച്ചിട്ടുള്ള ഒന്‍പത് പഞ്ചായത്തുകളിലാണ്. ബാക്കി എല്ലാ ഇടത്തും താല്‍ക്കാലിക നിയമനമാണ്. ഈ രണ്ട് വിഭാഗത്തിനും ശമ്പളം നല്‍കുന്നത് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നാണ്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 715 രൂപയാണ് ദിവസവേതനം.

ജില്ലയിലെ നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിലവിലുള്ള ഒഴിവുകളില്‍ നിയമനം നല്‍കണമെന്ന കോടതി വഴിയും അല്ലാതെയും ഉള്ള പരാതികളും സര്‍ക്കാര്‍ ചെവിക്കൊണ്ടതുമില്ല. അന്നത്തെ മന്ത്രിസഭാ തീരുമാനപ്രകാരം 2014ലെ കണക്കനുസരിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്ന അഞ്ചോളം ഗ്രാമപഞ്ചായത്തുകളിലെ ഡ്രൈവര്‍മാരെ സ്ഥിരമെടുത്താന്‍ ഉത്തരവായി. ഇതിന്റെ രണ്ടാംഘട്ടമായി താല്‍ക്കാലിക ഡ്രൈവര്‍ വരെ പിന്‍വാതിലില്‍ സ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാസികള്‍ ആരോപിക്കുന്നു.

ബുദ്ധിമുട്ടി പഠിച്ച് പിഎസ്‌സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടി സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ട് കഴിഞ്ഞവരുടെ പ്രതീക്ഷയാണ് സര്‍ക്കാര്‍ ഒറ്റ ഉത്തരവിലൂടെ തകര്‍ത്തെറിഞ്ഞത്. ഡ്രൈവര്‍മാരായി സ്വന്തക്കാരെ തിരുകി കയറ്റി സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്യുകയും പാര്‍ട്ടി പ്രവര്‍ത്തനത്തിനും ഉല്ലാസയാത്രയ്‌ക്കും ഉപയോഗിച്ചതിന്റെ തെളിവുകള്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ചവറ ഗ്രാമ പഞ്ചായത്തില്‍ ഇത്തരത്തില്‍ സ്ഥിരപ്പെടുത്തിയ ഡ്രൈവര്‍ ജനപ്രതിനിധിമാര്‍ക്കൊപ്പം ജീപ്പിലിരുന്ന് മദ്യപിച്ച് കൂത്താടുകയും നാട്ടുകാര്‍ ഡ്രൈവറെ അടക്കം വാഹനം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സംഭവമുണ്ടായി.

ഹൈക്കോടതിയുടെയും സുപ്രിം കോടതിയുടെയും ഉത്തരവുകളെ മറികടന്ന് സംസ്ഥാനത്ത് ഇത്തരം 52 നിയമനങ്ങള്‍ നടന്നതായുള്ള കണക്കുമുണ്ട്. ഇതുമായി വരും ദിവസങ്ങളില്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

Tags: cpmappointmentGrama Panchayat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.