കോഴിക്കോട്:ഈസ്റ്റ് മൂഴിക്കലില്‍ 16കാരി നസ്രീനയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ നിന്നും കണ്ടെത്തി.കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണും ജീവനൊടുക്കിയ അദ്‌നാന്റെ ഒരു ഫോണുമാണ് നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്.
തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി പൊലീസ് പറഞ്ഞു.ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ ബന്ധുവായ അദ്‌നാന്‍ കൊലപ്പെടുത്തിയത്.യുവാവിനെ മറ്റൊരു മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്.യുവാവിന്റെ സ്വഭാവ ദൂഷ്യം പെണ്‍കുട്ടി ചോദ്യം ചെയ്തതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
















