ന്യൂദല്‍ഹി: കേരളസ്റ്റോറി രണ്ടാം ഭാഗത്തില്‍ ലവ് ജിഹാദിന് ശേഷം ഭാര്യയുടെ വായില്‍ മുസ്ലിം യുവാവ് ബീഫ് കുത്തിത്തിരുകുന്ന ദൃശ്യത്തിനെതിരെ കേരളത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന രീതിയില്‍ ആര്‍ജെ മിഥുന്റെ ഭാര്യയായ ലക്ഷ്മീമേനോന്‍ ശക്തമായി രംഗത്ത് വന്നിരുന്നു.
ഇന്നിപ്പോള്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു ഐടി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം അവിടെ താഴ്ന്ന നിലകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ മതം മാറ്റാന്‍ ലവ് ജിഹാദുള്‍പ്പെടെ പല പദ്ധതികളും നടപ്പാക്കിയിരുന്നു. അതില്‍ പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ലക്ഷ്മീ മേനോനോട് നാസിക്കിലെ ഈ ഐടി കമ്പനിയിലേക്ക് പോകാനാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.
നാസിക്കിലെ ഐടി കമ്പനിയില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദ് ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇവിടേക്ക് താഴ്നന്ന നിലകളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് ജോലിക്കെടുത്തിരുന്നത്. തുടര്‍ന്ന് ആ കമ്പനിയുടെ ഉടമസ്ഥര്‍ കൂടിയായ ഉന്നത പോസ്റ്റുകളിലിരിക്കുന്ന ഈ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. ഇതിനായി സ്നേഹവും പ്രണയവും നടിച്ച്, അവര്‍ക്ക് വിവാഹവാഗ്ദാനം വരെ നല്കി ലൈംഗികമായി പീഢിപ്പിച്ചിരുന്നു. ഇവിടെ ഈ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക മതപഠനക്ലാസുകള്‍ നല്‍കിയിരുന്നു. ഇവരെ ഇസ്ലാം സ്വീകരിക്കുന്നതിന്റെ ഭാഗമായി ബീഫ് തീറ്റിച്ചിരുന്നു.
ആസിഫ് അന്‍സാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി, റാസ മേമന്, തൗസിഫ് അത്തര്‍ എന്നിവരാണ് ഐടി കമ്പനികളുടെ ജിഹാദികളായ മേലുദ്യോഗസ്ഥരും ഉടമസ്ഥരുമായവര്‍. ഇവരെ നാസിക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കമ്പനിയില്‍ ചെന്നാല്‍ ലക്ഷ്മീ മേനോനും ബീഫ് കിട്ടുമെന്നും മറ്റ് ചിലര്‍ പരിഹസിക്കുന്നു.
















