കാസര്‍കോട്: ചീമേനി തുറവില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു. പടന്നയില്‍ നിന്നും കമ്പല്ലൂരിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ട ഉടന്‍ വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി.
ചീമേനി തുറവ് റോഡില്‍ വച്ചാണ് അപകടം. ഓടിക്കൊണ്ടിരുന്ന റിനോള്‍ട്ട് ലോഡ്ജി കാറിനാണ് തീപ്പിടിച്ചത്. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. കാറിലുണ്ടാ ഉള്ളിലുണ്ടായിരുന്ന അഞ്ച് പേരും വേഗത്തില്‍ പുറത്തിറങ്ങി.
നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.













