Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2026, 06:38 pm IST
in Kerala

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നെടുമങ്ങാട്ടെ നിതിന്‍ രാജിന്റെ ദൗര്‍ഭാഗ്യകരമായ മരണം കേരള മനസാക്ഷിയെ നടുക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. നവോത്ഥാനത്തെക്കുറിച്ച് വാചാലരാകുന്ന പിണറായി സര്‍ക്കാര്‍, സ്വന്തം നാട്ടിലെ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന ഇത്തരം ക്രൂരതകള്‍ക്ക് നേരെ കണ്ണടയ്‌ക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം സംഭവിച്ചിട്ട് അധികകാലമായില്ല. കോളേജധികൃതരുടെ മൗനാനുവാദത്തോടെയുള്ള പീഡനമായിരുന്നു അതിനും കാരണം. അധികാരത്തിന്റെ തണലില്‍ ഇത്തരം സ്ഥാപനങ്ങളിലെ മാനേജ്മെന്റുകള്‍ കാണിക്കുന്ന ധിക്കാരത്തിന് സര്‍ക്കാര്‍ കുടപിടിക്കുകയാണ്. നിതിന്‍ രാജിന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. രണ്ട് അധ്യാപകരെ സസ്പെന്റ് ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല. ഉത്തരവാദികളായവരെയെല്ലാം കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുക തന്നെ വേണം.കേരളത്തില്‍ ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന വിവേചനത്തിന്റെയും പീഡനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് നിതിന്‍ രാജിന്റെ മരണം. ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ പഠനകാലത്ത് ജാതീയമായ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും നേരിടേണ്ടി വരുന്നു എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.

നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.പാവപ്പെട്ട വിദ്യാര്‍ത്ഥിയുടെ മരണത്തിനു മറ്റു കാരണങ്ങള്‍ കണ്ടെത്തുന്നവര്‍ കേസ് ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. നിതിന്‍ രാജിന്റെ കുടുംബത്തിന് അര്‍ഹമായ നീതി ഉറപ്പാക്കാന്‍ ഉന്നതതല അന്വേഷണം അനിവാര്യമാണ്. കേവലം ഒരു ആത്മഹത്യ എന്ന നിലയില്‍ ഇതിനെ ഒതുക്കിത്തീര്‍ക്കാന്‍ അനുവദിക്കില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും സര്‍ക്കാരും തുടരുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സംസ്ഥാന അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി.

പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. കേരളത്തിനു പുറത്ത് ഏതെങ്കിലും സംസ്ഥാനത്താണ് ഇത്തരമൊരു സംഭവമെങ്കില്‍ ശക്തമായി പ്രതിഷേധിക്കുന്ന ഇടതുപക്ഷവും കോണ്‍ഗ്രസും കേരളത്തിലുണ്ടായ ക്രൂരമായ ജാതി പീഡനത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. നിതിന്‍ രാജിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ത.ാറാകണമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags: bjpstudentRajeev Chandrasekhardeadnithin rajDent al
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Kerala

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.