Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2026, 10:55 am IST
inIndia
ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കൊല്‍ക്കത്ത: കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നെന്നും അതു ബംഗാളിലും പ്രതിഫലിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇത്തവണ എല്‍ഡിഎഫിനോ യുഡിഎഫിനോ വിജയം അവകാശപ്പെടാനാകാത്ത അവസ്ഥയാണ്. രണ്ടു മുന്നണികളും പരാജയം ഉറപ്പിച്ചുകഴിഞ്ഞു. ഉയര്‍ന്ന വോട്ടിങ് ശതമാനവും സ്ത്രീ വോട്ടര്‍മാരുടെ വര്‍ധനയും ബിജെപിക്ക് അനുകൂലമാണ്. വോട്ടെടുപ്പിനു ശേഷം ജയം അവകാശപ്പെടാന്‍ എല്‍ഡിഎഫിനും യുഡിഎഫിനുമാകുന്നില്ല. ഉയര്‍ന്ന പോളിങ്ങുണ്ടായ സ്ഥലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമാണ്. അതിനാല്‍ ബംഗാളും മാറ്റത്തിന് തയാറെടുക്കണമെന്നും തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ ടിഎംസിയുടെ പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കും. വരാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെ പശ്ചിമ ബംഗാളിന്റെ സ്വത്വവും ഭാവിയും സംരക്ഷിക്കാനുള്ള പോരാട്ടമായി വിശേഷിപ്പിച്ച മോദി ബംഗാളികളെ സംസ്ഥാനത്തു ന്യൂനപക്ഷമാകാന്‍ ബിജെപി അനുവദിക്കില്ലെന്നു പറഞ്ഞു. അതേ സമയം ഭരണകക്ഷിയായ ടിഎംസി പ്രീണന രാഷ്‌ട്രീയത്തിലും നുഴഞ്ഞുകയറ്റക്കാരുടെ പിന്തുണയിലും അഭിവൃദ്ധി പ്രാപിക്കുകയാണെന്ന് ആരോപിച്ചു. രാജ്യസുരക്ഷ ഞങ്ങള്‍ക്കു പരമ പ്രധാനമാണ്. പ്രീണന രാഷ്‌ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു പശ്ചിമ ബംഗാളില്‍ യുസിസി നടപ്പാക്കുകയെന്നതാണ് ബിജെപിയുടെ ദൃഢ നിശ്ചയം. ആറു മാസത്തിനകം നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിഎംസി അവരുടെ പഴയ മുദ്രാവാക്യം ‘മാ-മതി-മനുഷ്’ ഉപേക്ഷിച്ചു. അധികാരം നിലനിര്‍ത്താന്‍ അവര്‍ ഇപ്പോള്‍ നുഴഞ്ഞുകയറ്റക്കാരെയും വോട്ടുബാങ്ക് രാഷ്‌ട്രീയത്തെയും ആശ്രയിക്കുകയാണെന്നു മോദി ആരോപിച്ചു. ഭാരതത്തിലുടനീളം രാമനവമി സമാധാനപരമായി ആഘോഷിച്ചു. എന്നാല്‍ ബംഗാളില്‍ ടിഎംസി സംരക്ഷണയില്‍ അത്തരം റാലികള്‍ ആക്രമിക്കപ്പെട്ടു. ആക്രമിച്ചവരെ മമത സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്, അദ്ദേഹം തുടര്‍ന്നു.

അഴിമതിയും സിന്‍ഡിക്കേറ്റ് രാജും കാരണം ബംഗാള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ്. എല്ലാ സംസ്ഥാനങ്ങളും അവരുടെ ജിഡിപിയും സമ്പദ് വ്യവസ്ഥയും വര്‍ധിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ ജിഡിപിയില്‍ പശ്ചിമ ബംഗാളിന്റെ പങ്ക് അതിവേഗം കുറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിയും സിന്‍ഡിക്കേറ്റ് രാജും കാരണം ആയിരക്കണക്കിനു കമ്പനികള്‍ ബംഗാള്‍ വിട്ടുപോയി. പുതിയ വ്യവസായങ്ങളൊന്നും സംസ്ഥാനത്തേക്കു വരുന്നില്ല. ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. യുവാക്കള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നു, അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വന്ന ശേഷം ടിഎംസി ഇടതുമുന്നണിയുടെ ‘കാര്‍ബണ്‍ കോപ്പി’ ആയി മാറി. ഇടതുപക്ഷ ഭരണ കാലത്ത് ബംഗാള്‍ കണ്ട അതേ ഭീഷണിയുടെയും പിടിച്ചുപറിയുടെയും രാഷ്‌ട്രീയം തന്നെയാണ് ഭരണകക്ഷിയും തുടരുന്നത്. ആയുധങ്ങള്‍, മയക്കുമരുന്ന്, കന്നുകാലി കള്ളക്കടത്ത്, കമ്മിഷന്‍-എല്ലാത്തിനും ടിഎംസി കരാര്‍ ഏറ്റെടുത്തു.

ബിജെപി ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ഇക്കൂട്ടര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ജനങ്ങളുടെ അവകാശങ്ങള്‍ കവരുന്നവര്‍ക്ക് ചുവപ്പുപരവതാനി വിരിക്കില്ലെന്നും ഇവര്‍ക്കായി ജയില്‍ വാതിലുകള്‍ തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Bengal Assembly elections 2026election 2026Narendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.