കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലുമായി 78.60 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
മണ്ഡലം അടിസ്ഥാനത്തില്‍ മട്ടന്നൂരിലാണ് കൂടിയ പോളിംഗ് (82.24%). കുറവ് ഇരിക്കൂറിലും (74.32%). ഹോം വോട്ടിംഗ്, തപാല്‍ വോട്ടുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ പോളിംഗ് ശതമാനം നേരിയ തോതില്‍ വര്‍ധിക്കും.
പയ്യന്നൂര്‍- 80.57%,കല്യാശേരി-76.99 %,തളിപ്പറമ്പ്-81.01%,ഇരിക്കൂര്‍-74.32%,അഴീക്കോട്-77.71%,
കണ്ണൂര്‍- 75.61%,ധര്‍മ്മടം-81.44%, തലശേരി-76.33%,കൂത്തുപറമ്പ്-78.46%,മട്ടന്നൂര്‍-82.24%,
പേരാവൂര്‍-79.1%
രാജ്യത്ത് ആദ്യമായി തിരഞ്ഞെടുപ്പില്‍ നൂറ് ശതമാനം വെബ് കാസ്റ്റിംഗ് കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കി.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിംഗ്.പാലക്കാടും കോഴിക്കോടും പോളിംഗ് 80 ശതമാനം കടന്നു.
















