തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ്. രാത്രി 8 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിലെ ശരാശരി പോളിംഗ് 76.98 ശതമാനം. നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് കൂടുതല്‍ പോളിംഗ്.
കാട്ടാക്കടയില്‍ 80.72 ശതമാനവും നേമത്ത് 80.62 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂര്‍ക്കാവ് (76.9%), കഴക്കൂട്ടം (78.67%) മണ്ഡലങ്ങളിലും ശക്തമായ പോളിംഗ് നടന്നു.
ജില്ലയില്‍ ഏറ്റവും കുറവ് പോളിംഗ് ആറ്റിങ്ങലിലാണ് (73.74%) .ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ അരുവിക്കര (78.99%), നെടുമങ്ങാട് (78.2%), പാറശാല (77.59%), വാമനപുരം (77.46%), നെയ്യാറ്റിന്‍കര (77.52%) എന്നിവിടങ്ങളിലും പോളിംഗ് ഉയര്‍ന്നു. കോവളത്ത് 75.38 ശതമാനവും തിരുവനന്തപുരം സെന്‍ട്രലില്‍ 74.66 ശതമാനവുമാണ് പോളിംഗ്. ചിറയിന്‍കീഴ് (74.13%), വര്‍ക്കല (73.96%), എന്നിങ്ങനെയാണ് പോളിംഗ്. രാത്രി വൈകിയും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിര ഉണ്ടായിരുന്നതിനാല്‍ അന്തിമ കണക്കുകളില്‍ നേരിയ മാറ്റമുണ്ടായേക്കും.
















