ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്കൂള്‍ ചലച്ചിത്ര മേഖലയിലുളളവരുടെ സാന്നിധ്യത്താല്‍ ശ്രദ്ധ നേടി. സംവിധായകന് ഫാസില്‍, താരങ്ങളായ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് തുടങ്ങി വലിയൊരു നിര തന്നെ ഇവിടെ വോട്ട് രേഖപ്പെടുത്തി. ഫാസില്‍ രാവിലെ 11-ഓടെ 218-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
കുഞ്ചാക്കോ ബോബന് എറണാകുളത്തെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും നേരിട്ടെത്തി വോട്ട് ചെയ്തു. ഉച്ചയോടെയാണ് നടന് ഫഹദ് ഫാസിലും സഹോദരന് ഫര്ഹാന് ഫാസിലും വോട്ടുചെയ്തത്.ഹൈദരാബാദില്‍ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തി അവിടെനിന്ന് റോഡുമാര്‍ഗം ആലപ്പുഴയിലെത്തിയാണ് സമ്മതിദാനം വിനിയോഗിച്ചത്. ക്യൂ നിന്നാണ് ഇരുവരും വോട്ട് ചെയ്തത്.
സംസ്ഥാന അവാര്‍ഡ് ജേതാവ് തിരക്കഥാകൃത്ത് ഷാഹി കബീര്‍ ഇതേ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി.
















