കോഴിക്കോട്: സൗത്ത് മണ്ഡലത്തില്‍ മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം.യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്നാണ് പരാതി ഉയര്‍ന്നത്.
ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.കോഴിക്കോട് സൗത്ത് ബ്ലോക്കിലെ പയ്യാനക്കല്‍ സ്‌കൂളിലാണ് സംഭവം.ഇവിടെ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ഉണ്ടായിരുന്നു. ഏഴോളം ബൂത്തുകളാണ് ഇവിടെ ഉള്ളത്. ക്യൂവില്‍ നില്‍ക്കുന്ന വോട്ടര്‍മാരോട് നമ്മള്‍ മുസ്ലിങ്ങളാണെന്നും നമ്മള്‍ ജയിക്കണമെന്നും ഫൈസല്‍ ബാബു പറഞ്ഞെന്ന് സി പി എം പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചത്.
എന്നാല്‍ ആരോപണം യുഡിഎഫ് നിഷേധിച്ചു.ഫൈസല്‍ ബാബു ജയിക്കും എന്നറിഞ്ഞപ്പോള്‍ മനഃപൂര്‍വം ഉണ്ടാക്കിയ കഥയാണിതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
















