കൊല്ലം:പുനലൂരില്‍ പോളിംഗ് ബൂത്തിന് സമീപം വോട്ട് പിടിക്കാന്‍ നിന്നെന്നുളള ആരോപണത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. വിളക്കുവെട്ടം എല്‍.പി സ്‌കൂള്‍ ബൂത്തിന് മുന്നിലാണ് സംഭവം.മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് യുഡിഎഫ് വനിതാ കൗണ്‍സിലര്‍ ഷെമി അസീസ് ആശുപത്രിയില്‍ ചികിത്സ തേടി.
എല്‍ഡിഎഫ് കൗണ്‍സിലര്‍ സുഭാഷ് ജി നാഥ് മര്‍ദ്ദിച്ചെന്നാണ് ആരോപണം.എന്നാല്‍ ആരോപണം സുഭാഷ് ജി നാഥ് നിഷേധിച്ചു.ബൂത്തിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയത് യുഡിഎഫ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















