പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ. കാസറഗോഡ് മോഗറൽ മലയൻ വീട്ടിൽ അബ്ദുൾ റസാഖ് (38)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെയാണ് ലൈംഗികമായി ഉപദ്രവിച്ചത്. മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു.ലോഡിംഗ് തൊഴിലാളിയാണ് പ്രതി.
പെരുമ്പാവൂർ ഇൻസ്പെക്ടർ അനിൽകുമാർ എൽ, എസ്.ഐ മാരായ പ്രവീൺ പ്രകാശ്, ,എ. എസ്. ഐ മാരായ രതീശൻ , സുബൈർ എം.ബി , സീനിയർ സി പി ഒ മാരായ ജിജുമോൻ , മുഹമ്മദ് ഷാൻ , സി.പി.ഒ മാരായ ബിന്ദു എൻ.പി , സന്ധ്യ റ്റി.കെ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















