തിരുവനന്തപുരം ; സംസ്ഥാനത്ത് നേമം അടക്കമുള്ള നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലീങ്ങൾ ആർക്ക് വോട്ട് നൽകണമെന്ന് പറയുന്ന കരമന മസ്ജിദ് ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നേമത്ത് 29000 മുസ്ലീം വോട്ടുകൾ ഉണ്ട് . ഈ മുസ്ലീം വോട്ടുകൾ നിർണ്ണായകമാണ് . മുസ്ലീം സമാജത്തിന്റെ മുസ്ലീം സമാജത്തിന്റെ മൊത്തം വോട്ട് ഫാസിസത്തിന്റെ വക്താക്കൾ ജയിച്ചു കയറുന്ന ഇടങ്ങളിൽ ജയം ഉറപ്പുള്ള മറ്റ് സ്ഥാനാർത്ഥികൾക്ക് നൽകണമെന്നാണ് ഇമാം പറയുന്നത്.
‘ ഏതെങ്കിലും ഒരു പക്ഷത്ത് നിലയുറപ്പിച്ച് അവർ ഉദ്ദേശിക്കുന്ന , തീരുമാനിക്കുന്ന പാർട്ടിയ്‌ക്ക് വോട്ട് കുത്തുക എന്നതിനപ്പുറത്ത് ഏറ്റവും പക്വമായി ചിന്തിച്ച് ഫാസിസത്തിന്റെ വക്താവിന് ഒരിക്കലും അധികാര കസേര നൽകുകയില്ലെന്ന ക്രിയാത്മകമായ ചിന്തയിൽ നിന്ന് നമ്മുടെ കർത്തവ്യം നിർവഹിക്കാൻ നമുക്ക് കഴിയണം ,
രണ്ട് മണ്ഡലത്തിന്റെ സംഗമസ്ഥാനമാണ് കരമന. നേമം മണ്ഡലം , തിരുവനന്തപുരം മണ്ഡലം . നേമം മണ്ഡലത്ത് വർഗീയ ശക്തികൾ ജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തിലാണ് . അവരുടെ അനൗൺസ്മെന്റ് തന്നെ അങ്ങനെയാണ് അവർക്ക് നല്ല ആത്മവിശ്വാസമാണ് .ഇവിടെ 29000 മുസ്ലീം വോട്ടുകൾ ഉണ്ട് . ഈ മുസ്ലീം വോട്ടുകൾ നിർണ്ണായകമാണ് . നാം വോട്ട് ചെയ്ത് കാത്തിരുന്ന് റിസൽട്ട് വരുമ്പോൾ എന്റെ വോട്ട് പാഴായി പോയല്ലോയെന്ന വ്യസനം നമ്മളെ ബാധിക്കാതിരിക്കാൻ നമ്മൾ പക്വമായി ചിന്തിക്കണം . ജയിക്കുന്ന സ്ഥാനാർത്ഥി ഏതെന്ന വിശകലനത്തിൽ നിന്ന് മതേതരചേരിയിലുള്ള ജയിക്കുന്ന സ്ഥാനാർത്ഥിയ്‌ക്ക് ആ ചേരിയിലുള്ള വോട്ടുകൾ ഭിന്നിച്ച് പോകാതെ സമാഹരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ് .
ഒരു ഇമാം എന്ന നിലയിൽ ഇതിനപ്പുറം എനിക്ക് പറയാൻ കഴിയില്ല . ജയസാധ്യത ഉള്ള സ്ഥാനാർത്ഥികളെ ഫാസിസത്തിന്റെ വക്താക്കൾ ജയിച്ചു കയറുന്ന ഇടങ്ങളിൽ മുസ്ലീം സമാജത്തിന്റെ മുസ്ലീം സമാജത്തിന്റെ മൊത്തം വോട്ട് അവർക്ക് നൽകുന്ന സ്ഥിതി വിശേഷത്തിലേയ്‌ക്ക് മാറിയാൽ അല്ലാതെ ജനങ്ങൾ ചിന്തിച്ചാൽ അല്ലാതെ പ്രവർത്തിച്ചാൽ അല്ലാതെ വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാര കസേരയിൽ എത്താതെ തടയാൻ സാധ്യമാകൂ എന്ന തിരിച്ചറിവ് എനിക്കും നിങ്ങൾക്കും ഉണ്ടാവണം .‘ എന്നാണ് ഇമാം പറയുന്നത് .
















