വടക്കഞ്ചേരി (പാലക്കാട്): ആലുവയിൽ പരീക്ഷ എഴുതുന്നതിനിടെ കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്സ് കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമെന്നു സൂചന. പെൺകുട്ടിയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു പൊലീസിൽ പരാതിയുമായി പിതാവ്. കിഴക്കഞ്ചേരി വാൽക്കുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും (റെജി) ജെസിയുടെയും മകൾ 25 കാരിയായ ലെന ജോണിന്റെ മരണത്തിലാണ് ദുരൂഹതയാരോപിച്ച് പിതാവ് ആലുവ റൂറൽ എസ്‌പിക്കു പരാതി നൽകിയിരിക്കുന്നത്.
തൃശൂർ ഒളരി മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലെന ഇക്കഴിഞ്ഞ മാർച്ച് 24നു രാവിലെ പരീക്ഷ എഴുതാൻ എറണാകുളത്തു പോയെന്നു പറയുന്നു. പരീക്ഷ നടക്കുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു എന്നാണു മുൻപ് പുറത്തറിയിച്ചത്. എന്നാൽ, ആലുവയിൽ വച്ചു തങ്ങളോടൊപ്പം കുഴിമന്തി കഴിച്ചതിനു പിന്നാലെ യുവതി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണു സുഹൃത്തുക്കൾ പറഞ്ഞത്.സംഭവത്തിൽ ലൗ ജിഹാദും ബ്ലാക്ക് മെയിൽ ജിഹാദും സംശയിക്കുന്നതായി മരിച്ച നഴ്സ് ലെനയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്ത് വച്ചാണ് തൃശ്ശൂർ വടക്കഞ്ചേരി സ്വദേശിനിയായ ലെന ജോൺ (25) മരിച്ചത്.
കുഴിമന്തി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ബിപി കുറഞ്ഞെന്നും ഉടന്‍ തന്നെ ആലുവയിലെ നജാസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ലെനക്കൊപ്പമുണ്ടായിരുന്ന അര്‍ഷാദ്, സുഹൈന്‍ എന്നിവര്‍ പോലീസിന് മൊഴി നൽകിയത്.
എന്നാൽ പെൺകുട്ടിയുടെ ശരീരത്തിൽ മറ്റു പാടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ആദ്യം പരിശോധിച്ച ആശുപത്രിയിലെ ഡോക്ടർമാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇത് ശ്രദ്ധിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
പെൺകുട്ടിയെ പിന്നീട് രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന ആർഷാദും സുഹൈനും ഡോക്ടർ എന്ന വ്യാജേനയാണ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചിരുന്നത്.
തുടർന്ന് ഇവർ ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ ജീവനക്കാർ ഇവരെ തടഞ്ഞു വയ്‌ക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണു മരിച്ചതെന്നാണു പറയുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണു വീട്ടുകാരുടെ ആവശ്യം. മകളെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിൽ രണ്ടു യുവാക്കൾക്കു പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പിതാവു പരാതി നൽകിയിരിക്കുന്നത്. നഴ്‌സിങ്ങുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവയിൽ പോകുന്നുണ്ടെന്നാണു തലേന്നു മകൾ പറഞ്ഞതെന്നു ജോൺ പറഞ്ഞു. സംഭവദിവസം രാവിലെ മകൾ അമ്മയെയും വിളിച്ചിരുന്നു.
നാലു മണിക്കൂറിനു ശേഷം മകൾ മരിച്ചെന്നുള്ള വിവരമാണു ലഭിച്ചതെന്നു ജോൺ പറഞ്ഞു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) പ്രവർത്തകയായിരുന്നു ലെന. നഴ്സിങ് സമരങ്ങളിലും പങ്കെടുത്തിരുന്നു. ആദ്യഘട്ടത്തിൽ മരണകാരണം ഭക്ഷ്യവിഷബാധയാണെന്നു കരുതിയിരുന്നെങ്കിലും വിഷം ഉള്ളിൽച്ചെന്നാണു മരണം സംഭവിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് അന്വേഷണം ആവശ്യപ്പെട്ടു വീട്ടുകാർ രംഗത്തെത്തിയത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ലെനയുടെ കൂട്ടുകാരെയും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തു.വീട്ടില്‍ നിന്നും പോയ ലെനയെ ബ്ലാക് മെയിൽ ചെയ്തത് ആലുവയിലെ ഓസോണ്‍ ഹോട്ടലില്‍ മൂന്ന് ദിവസത്തോളം താമസിപ്പിച്ചിരുന്നതായി വിവരമുണ്ട്. ഈ ദിവസങ്ങളില്‍ അവിടെ എന്താണ് സംഭവിച്ചതെന്നും ലെന ആരുടെ കൂടെയായിരുന്നു എന്നതിനെക്കുറിച്ചും പോലീസ് ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്.
















