തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. അരുവിക്കര മണ്ഡലത്തിലെ എണിക്കരയില്‍ വച്ചാണ് ആക്രമണമുണ്ടായത്.
നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ആവേശത്തിന് പിന്നാലെ നടന്ന ഈ ആക്രമണം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
കൊട്ടിക്കലാശത്തിന് ശേഷം വൈകുന്നേരം പ്രവര്‍ത്തകര്‍ തിരിച്ചു പോകുമ്പോഴാണ് എണിക്കരയില്‍ വെച്ച് ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.പിന്നാലെ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.
















