Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

1990 എന്നത് കശ്മീരിലെ ചരിത്രത്തിലെ ഇരുണ്ട കാലമാണ്. ലക്ഷക്കണക്കായ കശ്മീരി പണ്ഡിറ്റുകളെ ഒന്നടങ്കം കശ്മീരില്‍ നിന്നും പുറന്തള്ളിയ വര്‍ഷം. ആ കഥകളില്‍ ഏറ്റവും ഭയപ്പെടുത്തുന്ന കഥയാണ് ഗിരിജാ ടിക്കൂ എന്ന യുവതിയുടെ കഥ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 01:04 am IST
in India
ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ന്യൂദല്‍ഹി: 1990 എന്നത് കശ്മീരിലെ ചരിത്രത്തിലെ ഇരുണ്ട കാലമാണ്. ഏകദേശം ഒന്നുമുതല്‍ ഒന്നരലക്ഷം വരെയുള്ള കശ്മീരി പണ്ഡിറ്റുകളെ ഒന്നടങ്കം കശ്മീരില്‍ നിന്നും പുറന്തള്ളിയ വര്‍ഷം. ആ കഥകളില്‍ ഏറ്റവും ഭയപ്പെടുത്തുന്ന കഥയാണ് ഗിരിജാ ടിക്കൂ എന്ന യുവതിയുടെ കഥ. 1990കളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഏറ്റവും മൃഗീയ കൊലപാതകം!! ജീവനോടെ അവളുടെ ശരീരം ഒരു മെക്കാനിക്കൽ സോ (സോമില്ലിലെ അറക്കവാൾ) ഉപയോഗിച്ച് ശരീരം രണ്ടായി മുറിച്ചു മാറ്റി. പിന്നീട് റോഡിന്റെ രണ്ടു സ്ഥലത്തായ് മൃതദേഹം ഉപേക്ഷിച്ചു. ജീവനും കൊണ്ട് കശ്മീരില്‍ നിന്നും ഓടിപ്പോയ ഒരു ലക്ഷത്തിലധികം കശ്മീരി പണ്ഡിറ്റുകളില്‍ ഇന്നത്തെ ധുരന്ധര്‍ സിനിമയുടെ സംവിധായകന്‍ ആദിത്യ ധറുമുണ്ടായിരുന്നു. അന്ന് ഒരു ചെറിയ സ്കൂള്‍ കുട്ടി. അദ്ദേഹത്തിന്റെ ഉള്ളില്‍ ഗിരിജാ ടിക്കുവിന്‍റേതുപോലെ ജിഹാദികളുടെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായ നൂറുകണക്കിന് കശ്മീരി ബ്രാഹ്മണരുടെ കഥയുണ്ടായിരുന്നു. അതാണ് ധുരന്ധര്‍ എന്ന സിനിമയ്‌ക്ക് വളമായത്.

ഇനി പ്രദീപ് എമിലി എഴുതിയ ഗിരിജാ ടിക്കൂവിന്റെ കഥ വായിക്കാം:

കാശ്മീരിന്റെ മഞ്ഞുവീണ താഴ്വരകളിൽ ഒരിക്കൽ സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു സാധാരണ അധ്യാപികയായിരുന്നു ഗിരിജ ടിക്കു. എന്നാൽ 1990-കളിൽ കാശ്മീരിലുടനീളം പടർന്നുപിടിച്ച വർഗീയ വിദ്വേഷത്തിന്റെ കനലുകൾ ആ പാവം സ്ത്രീയുടെ ജീവിതത്തെ കരിച്ചുകളഞ്ഞത് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ രീതിയിലായിരുന്നു.
ബാന്ദിപ്പോരയിലെ ഒരു സർക്കാർ സ്കൂളിൽ ലൈബ്രറി അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ഗിരിജ. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം സമാധാനമായി കഴിഞ്ഞിരുന്ന അവരെ തേടിയാണ് ഭീകരതയുടെ കറുത്ത ദിനങ്ങൾ എത്തിയത്. ജീവഭയം കാരണം ജമ്മുവിലേക്ക് പലായനം ചെയ്യേണ്ടി വന്ന സാധു കുടുംബം, കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ആ സാഹചര്യത്തിലാണ് തന്റെ മുടങ്ങിക്കിടക്കുന്ന ശമ്പളം ലഭിക്കുമോ എന്നറിയാനായ് ഗിരിജ തിരികെ കാശ്മീരിലേക്ക് പോകാൻ തീരുമാനിച്ചത്.
ജൂൺ മാസത്തിലെ ഒരു ദിവസം, തന്റെ ശമ്പള കാര്യങ്ങൾക്കായി ബാന്ദിപ്പോരയിലെത്തിയ ഗിരിജ തന്റെ സഹപ്രവർത്തകയുടെ വീട്ടിലാണ് താമസിച്ചത്. അവിടെ താൻ സുരക്ഷിതയായിരിക്കുമെന്നും അവർ കരുതി. എന്നാൽ, ഏറ്റവും അടുത്ത സുഹൃത്തെന്നും സഹപ്രവർത്തകയെന്നും കരുതിയ “ഷരീഫ” തന്നെ അവരെ ചതിച്ചു. പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട ഗിരിജ ഇവിടെ തന്റെ സ്വന്തം വീട്ടിൽ ഉണ്ടെന്ന വിവരം ഭീകരവാദികൾക്ക് ചോർത്തി നൽകി
തോക്കുധാരികളായ അക്രമികൾ ഷരീഫയുടെ ആ വീട്ടിൽ കയറി ഗിരിജയെ തട്ടിക്കൊണ്ടുപോയി. പിന്നീട് നടന്നത് കേൾക്കുമ്പോൾ പോലും മനസാക്ഷിയുള്ള ആരുടെയും ഉള്ളൊന്നു പിടയും.
ദിവസങ്ങളോളം അവർ ആ കാട്ടാളന്മാരുടെ തടവിലായിരുന്നു. അവിടെവെച്ച് അവർ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കും ശാരീരിക മർദ്ദനത്തിനും ഇരയായി.
ഒടുവിൽ, അവരുടെ ജീവൻ എടുക്കാൻ അക്രമികൾ തിരഞ്ഞെടുത്ത മാർഗ്ഗം വിവരണാതീതമാണ്. ജീവനോടെയിരിക്കെ തന്നെ ഒരു മെക്കാനിക്കൽ സോ (Saw machine) ഉപയോഗിച്ച് അവരുടെ ശരീരം രണ്ടായി മുറിച്ചു മാറ്റുകയായിരുന്നു.
ഒരു നിമിഷം ആലോചിച്ചു നോക്കൂ, ആ പിടച്ചിലിനും നിലവിളിക്കുമിടയിൽ തന്റെ മക്കളെയും ഭർത്താവിനെയും അവർ എത്രമാത്രം ഓർത്തു കാണും! ആ മഞ്ഞുതാഴ്വരയിലെ തണുത്ത കാറ്റിൽ അവരുടെ വിലാപം ആരും കേൾക്കാതെ പോയി.
ഗിരിജ ടിക്കുവിന്റെ രണ്ടായ് പകുത്ത മൃതദേഹം പിന്നീട് റോഡരികിൽ രണ്ടിടത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആ മൃതദേഹം പോലും ശരിയായി സംസ്കരിക്കാൻ കഴിയാത്ത വിധം വികൃതമാക്കപ്പെട്ടിരുന്നു. ആ കുടുംബത്തിന് പിന്നീട് നീതി തേടിയുള്ള അലച്ചിലായിരുന്നു. സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകളുടെ വേദനയുടെയും നിസ്സഹായാവസ്ഥയുടെയും നീറുന്ന അടയാളമായി ഗിരിജ ടിക്കു ഇന്നും ഓർമ്മിക്കപ്പെടുന്നു.
ചരിത്രം പലപ്പോഴും കണക്കുകളിൽ ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ ഗിരിജയുടെ കഥ, കണക്കുകൾക്കപ്പുറം മനുഷ്യത്വം മരവിച്ചുപോയ ഒരു കാലഘട്ടത്തിന്റെ ചോര വാർന്ന ഓർമ്മപ്പെടുത്തലാണ്. ആ മക്കളുടെയും ഭർത്താവിന്റെയും കണ്ണീരിന് ഇന്നും ആ താഴ്വരയിൽ മറുപടി ലഭിച്ചിട്ടില്ല. ഇതിന്റെ മുഴുവൻ ഡോക്യുമെൻ്റുകളും ഗൂഗിളിൽ ലഭ്യമാണ്. Pandit Girija Tikkoo എന്ന് തിരഞ്ഞാൽ അറിയാൻ കഴിയും.

Tags: exodus of Kashmiri HindusterrorismJihadi TerrorismIslamic terrorismKashmir valleyLatest newsKashmir panditGirija Tickoo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.