മുംബൈ ; ലൗ ജിഹാദിന്റെ ഭീകരമായ യാഥാർത്ഥ്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് മറാത്തി നടിയും മോഡലുമായ നേഹ ഖാൻ . തന്റെ അമ്മ ലവ് ജിഹാദിന്റെ ഇരയായിരുന്നുവെന്നാണ് നേഹാഖാന്റെ വെളിപ്പെടുത്തൽ. വീട്ടുകാരെ എതിർത്ത് ഹിന്ദുവിശ്വാസിയായ അമ്മ വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ള മുസ്ലീമിനെയായിരുന്നുവെന്നും നേഹ പറയുന്നു.
‘ വിവാഹത്തിനുശേഷം, ഭർതൃവീട്ടുകാരിൽ നിന്ന് അമ്മയ്‌ക്ക് ഭയാനകമായ പീഡനങ്ങൾ നേരിടേണ്ടിവന്നു.മിശ്രവിവാഹമായതിനാൽ, അമ്മയുടെ മാതാപിതാക്കളാരും ഈ വിവാഹത്തെ അംഗീകരിച്ചില്ല. അമ്മ അച്ഛന്റെ വിവാഹം കഴിക്കുമ്പോൾ അച്ഛന് അമ്മയുടെ പ്രായത്തിലുള്ള ഒരു മകളുണ്ടായിരുന്നു . സ്വത്ത് തനിക്ക് പങ്കിടാൻ ആഗ്രഹിക്കാത്തതിനാൽ അച്ഛന്റെ രണ്ടാമത്തെ ഭാര്യക്ക് അമ്മയെ ഇഷ്ടമില്ലായിരുന്നു. രണ്ടാമത്തെ ഭാര്യ ഗുണ്ടകളെ ഞങ്ങളുടെ വീട്ടിലേക്ക് അയച്ചു ആക്രമിക്കാൻ ശ്രമിച്ചു .
എന്റെ അമ്മയുടെ ശരീരത്തിലുടനീളം 300 ഓളം തുന്നലുകൾ ഇടേണ്ടിവന്നു . അച്ഛൻ അപ്പോഴേയ്‌ക്കും എന്നെയും സഹോദരനെയും ഉപേക്ഷിച്ച് പോയി. പക്ഷെ എനിക്കും സഹോദരനും പോകാൻ ഒരിടവുമില്ലായിരുന്നു . പണമോ സഹായമോ ഇല്ലായിരുന്നു. അമ്മയെ പ്രവേശിപ്പിച്ച സർക്കാർ ആശുപത്രിയിൽ ഞങ്ങൾ ഒരുമിച്ച് ദിവസങ്ങളോളം ചെലവഴിച്ചു.അമ്മയെ ചികിത്സിക്കാൻ പണമില്ലാത്തതിനാൽ ഞാനും സഹോദരനും ഭിക്ഷാടനത്തിലേക്ക് ഇറങ്ങി.
അമ്മ കിടപ്പിലായിരുന്ന അടുത്ത രണ്ട് വർഷത്തേക്ക്, ഉപജീവനത്തിനായി ഞങ്ങൾ ചെറിയ ജോലികൾ ചെയ്തിരുന്നു. അമ്മ സുഖം പ്രാപിച്ചപ്പോൾ, വീട്ടുജോലിക്കാരിയായി ജോലി ചെയ്യാൻ തുടങ്ങി. പക്ഷേ അച്ഛന്റെ കുടുംബത്തിലെ ആരും ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് അന്വേഷിക്കാൻ പോലും വന്നില്ല.“ നേഹാഖാൻ പറഞ്ഞു.
















