പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള രഹസ്യ ധാരണയ്‌ക്ക് തെളിവ് പുറത്തു വിട്ട് ബി ജെ പി.പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ് ,ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് ബിജെപി പുറത്തുവിട്ടത്.
പാലക്കാട് വിക്ടോറിയ കോളേജിന് മുന്നില്‍ നടന്ന വിജയാഹ്ലാദപ്രകടനത്തിലാണ് റസാഖ് പങ്കെടുത്തത്. എല്‍ഡിഎഫും യുഡിഎഫും ഒന്നാണെന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എന്‍എംആര്‍. റസാഖ് പ്രതികരിച്ചു. പ്രചരിക്കുന്ന ഫോട്ടോകള്‍ കൊട്ടിക്കലാശ ദിവസത്തേതാണെന്നാണ് വാദം.
ശോഭ സുരേന്ദ്രനാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി.സിനിമാ -മിമിക്രി താരം രമേഷ് പിഷാരടിയാണ് കോണ്‍ഗ്രസിനായി ജനവിധി തേടുന്നത്.
















