പറവൂര്‍:. കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ പൊന്മാന്‍ സിനിമ ഓര്‍മ്മിപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. പറവൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി നടത്തിയ പ്രസംഗത്തിലാണ് പൊന്മാന്‍ എന്ന മലയാള സിനിമയെ അദ്ദേഹം എടുത്തുപറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ‘പൊന്മാന്‍’ എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. നിങ്ങളില്‍ പലരും ആ സിനിമ കണ്ടുകാണും. സ്വര്‍ണ്ണത്തിന് വേണ്ടി ആളുകള്‍ എങ്ങിനെയാണ് ധാര്‍മ്മികതയും ബന്ധങ്ങളും അപകടത്തിലാക്കുന്നു എന്നാണ് ആ സിനിമ. – രാജ്നാഥ് സിങ്ങ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ . ‘പൊന്മാന്‍’ എന്ന സിനിമ സാങ്കല്‍പികമായിരിക്കാം എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ കേരളത്തില്‍ യഥാര്‍ത്ഥ ‘പൊന്മാന്‍’ നടന്നത് 2020ലാണ്. അന്ന് സംസ്ഥാനസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത വലിയ സ്വര്‍ണ്ണ കള്ളക്കടത്താണ് കേരളത്തില്‍ നടന്നത്. ഇതില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ വരെ ഉണ്ടായിരുന്നു. – രാജ്നാഥ് സിങ്ങ് പറഞ്ഞു.
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് ‘പൊൻമാൻ’. സ്വർണവുമായി ബന്ധപ്പെട്ട് കൊല്ലത്തെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന സംഭവമാണ് ചിത്രം പറയുന്നത്.
















