തിരുവനന്തപുരം: സ്വര്‍ണ്ണകട്ടവനാരപ്പാ സഖാക്കളാണേ അയ്യപ്പാ എന്ന ഗാനം കേരളത്തില്‍ പാടിയ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മറ്റൊരു ഗാനം ആലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ ബൃന്ദാകാരാട്ട്. പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ എന്നതായിരുന്നു ഈ ഗാനം.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ രണ്ട് പ്രധാനപ്രതികള്‍ കേരളത്തിലെ രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം (ആന്‍റോ ആന്‍റണി, അടൂര്‍ പ്രകാശ് എന്നിവര്‍) സോണിയയെ സന്ദര്‍ശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ബൃന്ദകാരാട്ടിന്റെ ഈ ചോദ്യം. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് വെയ്‌ക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് രാഹുല്‍ വ്യക്തമാക്കണമെന്നും സോണിയ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം സോണിയ ഗാന്ധിയുടെ വീട്ടിലുണ്ടെന്നും ഉടനെ സോണിയുടെ വീട് റെയ്ഡ് ചെയ്ത് അവരെ അറസ്റ്റ് ചെയ്യണമെന്ന് വരെ മന്ത്രി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞതാണ്. അതിന് ശേഷം സോണിയാഗാന്ധി ജോണ്‍ ബ്രിട്ടാസുമായി പാലം പണിതാണ് സഖാക്കളെ അടക്കിയത്. ഇപ്പോള്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി വീണ്ടും ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയമാക്കുകയായിരുന്നു.
















