കോട്ടയം:മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്നത് പിസി ജോര്‍ജിന്റെ അഭിപ്രായമാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. അങ്ങനെ താല്‍പര്യമുള്ള മെത്രാന്‍മാരുണ്ടോയെന്ന് അദ്ദേഹം പറയട്ടെ.
ഏതായാലും തനിക്ക് ആ അഭിപ്രായമില്ല.എന്നാല്‍ മെത്രാന്‍മാരുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുന്നുണ്ട്.
ചങ്ങനാശേരി ബിഷപ്പ് തോമസ് തറയിലിന് പ്രസ്താവനയില്‍ വ്യക്തത വരുത്തേണ്ടി വന്നത് അതുകൊണ്ടാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ ചട്ടം സംബന്ധിച്ച എഫ് സി ആര്‍ എ നിയമത്തെ എതിര്‍ക്കുന്നതിനെ കഴിഞ്ഞ ദിവസം പി സി ജോര്‍ജ് വിമര്‍ശിച്ചിരുന്നു.ക്രിസ്ത്യാനികളെ ചേര്‍ത്ത് നിര്‍ത്തിയ പാര്‍ട്ടിയാണ് ബി ജെ പിയെന്നും അദ്ദേഹം പറഞ്ഞു.
















