Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 01:02 pm IST
in Kerala, Pathanamthitta

ആറന്മുള: മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യുവതയുമായി ആറന്മുള മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ നടത്തിയ സംവാദം ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. ‘ജെന്‍സി വിത്ത് കുമ്മനം’ എന്ന പേരില്‍ സംഘടിപ്പിച്ച സംവാദത്തില്‍ വിമാനത്താവള വിരുദ്ധ സമര നേതൃത്വത്തിലൂടെ വികസന വിരുദ്ധനാവുകയല്ലായിരുന്നോ എന്ന ചോദ്യവും നമ്പര്‍ വണ്‍ ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിലെ ആരോഗ്യ മന്ത്രി എതിരാളിയായത് വെല്ലുവിളിയായോ? യുവാക്കളുമായ മത്സരത്തെ എങ്ങനെ കാണുന്നു എന്നിങ്ങനെ ചൂടും ചൂരുമുള്ള ചോദ്യശരങ്ങളുയര്‍ത്തി ജെന്‍സികള്‍ സജീവമായപ്പോള്‍ അനുഭവ സമ്പത്തു കൊണ്ടു നേടിയ കര്‍മ്മകുശലതയില്‍ കൃത്യമായ മറുപടി പറഞ്ഞ കുമ്മനം യുവതയുടെ കൈയ്യടി നേടി.

ജീവന്റെ നിലനില്പല്ലേ വികസനത്തേക്കാള്‍ പ്രധാന്യം ജീവന്‍ നില നിറുത്തുവാന്‍ പ്രകൃതി അനുഗ്രഹിച്ചു നല്കുന്ന നീരുറവകളും നീര്‍ത്തടങ്ങളും നികത്തിയല്ല വികസനം വേണ്ടത്. ജില്ലയില്‍ തന്നെ അനുയോജ്യമായ കരഭൂമി വിമാനത്താവളത്തിനായി കണ്ടെത്താനുണ്ടെന്നിരിക്കെ അതിന് ശ്രമിക്കാതെ വിമാനത്താവളത്തിന്റെ മറവില്‍ നടത്തിയ ഭൂമാഫിയയുടെ തട്ടിപ്പാണ് എതിര്‍ത്തതെന്നും അനുയോജ്യമായ സ്ഥലത്ത് ജില്ലയില്‍ തന്നെ വിമാനത്താവളം വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും കുമ്മനം പറഞ്ഞു. വലിയ ഒരു വികസന പദ്ധതിയായ ആറന്മുള വിമാനത്താവള പദ്ധതിക്ക് തുരങ്കം വെച്ചത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ആവില്ലേ? -ദേവിക.ബി.എസ്, കുഴിക്കാലയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ നിലപാട് കൃത്യമായിരുന്നു.

സംവാദത്തില്‍ ഉയര്‍ന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും
ചോദ്യം – യുവാവായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് പ്രചരണത്തില്‍ താങ്കള്‍ എങ്ങനെ പിടിച്ചുനില്‍ക്കും? (അനന്ദു എസ്. നായര്‍, പുല്ലാട്)
ഉത്തരം – വി.ടി ഭട്ടതിരിപ്പാടിന്റെ കവിതയിലെ വരിപോലെ ‘തല നരയ്‌ക്കുവതല്ലെന്‍ വാര്‍ദ്ധക്യം തല നരയ്‌ക്കാത്തതല്ലെന്‍ യുവത്വം’യൗവനം ശരീരത്തില്‍ മാത്രമല്ല പ്രവര്‍ത്തനത്തില്‍ കൂടി ഉണ്ടാവണം.ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്ന രാഷ്‌ട്രീയ നേതാവിന്റെ പേര് നരേന്ദ്രമോദി എന്നാണ്. അദ്ദേഹത്തെക്കാള്‍ രണ്ടു വയസ്സ് കുറവാണ് എനിക്ക്.

ചോദ്യം – ജയിച്ചാല്‍ ഈ മണ്ഡലത്തില്‍ ഞങ്ങള്‍ യുവാക്കള്‍ക്കായി എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരും? (ശംഭു കൃഷ്ണ, കടമ്മനിട്ട).
ഉത്തരം – യുവാക്കളെ സ്വയം സംരംഭകരാക്കുന്ന നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഏറ്റവും കാര്യക്ഷമമായി അവ മണ്ഡലത്തില്‍ നടപ്പിലാക്കും.ആറന്മുള പൈതൃക ഗ്രാമമാണ്. ടൂറിസത്തിന് അനന്തസാധ്യതകള്‍ ഉള്ള ഗ്രാമം. ആധുനികതയെയും പൗരാണികതയെയും സമന്വയിപ്പിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കും.

ചോദ്യം – ആരോഗ്യമന്ത്രി തന്നെ എതിരായി നില്‍ക്കുമ്പോള്‍ അതൊരു വെല്ലുവിളിയാകുമോ?,
ഉത്തരം – ഒരിക്കലും വെല്ലുവിളിയല്ല എന്നതുമാത്രമല്ല അത് ഒരു അനുകൂല ഘടകം കൂടിയാണ്. സംസ്ഥാന സര്‍ക്കാരില്‍ ഏറ്റവും താറുമാറായ വകുപ്പാണ് ആരോഗ്യം. പ്രചരണ പരിപാടികളില്‍ നിരവധി ആളുകളാണ് പ്രതികരിക്കാന്‍ ഒരു അവസരത്തിനായി കാത്തിരിക്കുന്നത്.

ചോദ്യം – വര്‍ഗീയതക്കെതിരെ നിലകൊള്ളുന്ന സംസ്ഥാനമാണല്ലോ കേരളം. ബി.ജെ.പിയ്‌ക്ക് എതിരെ വലിയ പ്രചരണം നടക്കുന്ന സാഹചര്യത്തില്‍ വിജയിക്കാനാവുമോ? (വരുണ്‍ കൃഷ്ണന്‍, പുല്ലാട്).
ഉത്തരം- എസ്ഡിപിഐ പി ന്തുണ എല്‍ഡിഎഫിനും ജമാഅത്തെ ഇസ്ലാമി പി ന്തുണ യുഡിഎഫിനും പരസ്യമായി പ്രഖ്യാപിച്ച സാഹചര്യം കേരളത്തിലുണ്ട്. നാളിതുവരെ നിയമസഭാ രേഖകളില്‍ ഒരു വര്‍ഗീയ കലാപത്തിലും ബിജെപിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മാറാട് കലാപത്തില്‍ ഭാഗവാക്കായ സംഘടനകളുടെ പേര് നിയമസഭാ രേഖകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്, ലീഗ് സിപിഎം എന്നിങ്ങനെ കാണാന്‍ സാധിക്കും. വ്യാജപ്രചരണങ്ങള്‍ക്ക് കുറച്ചുകാലം മാത്രമാണ് ആയുസ് ഉണ്ടാവുക. സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

യുവ ആറന്മുളയെന്ന കുമ്മനത്തിന്റെ വാഗ്ദാനവും സംവാദത്തിനൊടുവില്‍ എത്തിയ മുന്‍ ഐഎസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായ കുമ്മനത്തെ വിജയിപ്പിക്കാനുള്ള ആഹ്വാനത്തെയും കരഘോഷത്തോടെയാണ് ജന്‍സികള്‍ സ്വീകരിച്ചത്. എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ മോഹന്‍, അജയകുമാര്‍ വല്യുഴത്തില്‍ എന്നിവര്‍ സംസാരിച്ചു.

Tags: aranmulaelection 2026genzy with kummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

Kerala

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.