Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Mar 29, 2026, 08:53 am IST
in Kerala
1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ് ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

പത്തനംതിട്ട: ഒരു പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷവും കേരളം വികസനത്തില്‍ അമേരിക്കയെ പിന്തള്ളി എന്നൊക്കെ തള്ളുമ്പോഴും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലമായ ആറന്മുളയില്‍ കാണുന്നത് ദയനീയതയുടെ നേര്‍ക്കാഴ്ച. ആറന്മുള വിമാനത്താവള വിരുദ്ധ സമര ഭാഗമായി, സിപിഎം നേതൃത്വത്തില്‍ ഇവിടെ കുടില്‍ കെട്ടി ഭൂസമരത്തിനിറങ്ങിയ 22 കുടുംബങ്ങളാണ് കുടിവെള്ളവും വെളിച്ചവുമടക്കം അടിസ്ഥാന സൗകര്യങ്ങളില്ലാതെ നരകിക്കുന്നത്.

കുമ്മനം രാജശേഖരന്‍ നേതൃത്വം നല്കിയ ജനകീയ സമരത്തിനു മുന്നില്‍ കെജിഎസ് എന്ന ബിനാമി കോര്‍പറേറ്റ് കമ്പനി അടിയറവ് പറഞ്ഞ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് പോയതോടെ ഈ 22 കുടുംബങ്ങളെയും സിപിഎം കറിവേപ്പില പോലെ കൈയൊഴിയുകയായിരുന്നു. സമരം തീര്‍ന്നതോടെ മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലമാണ് ഈ കുടുംബങ്ങള്‍ക്ക് പതിച്ചു നല്കാമെന്ന് പറഞ്ഞ് വഞ്ചിച്ചത്.

മഴക്കാലത്ത് ചെളിക്കുളമാകുന്ന ഇവിടെ വേനലായാല്‍ കുടിവെള്ളവും കിട്ടാക്കനിയാകും. ഇത്തവണ വേനല്‍ കടുത്തതോടെ പ്രതിസന്ധി രൂക്ഷമാണ്. വേനല്‍ രൂക്ഷമായതോടെ സമീപത്തെ കിണറുകളെല്ലാം വറ്റി. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ദൂരെ സ്ഥലങ്ങളില്‍ നിന്നുമാണ് ഇവര്‍ വെള്ളം കൊണ്ടുവരുന്നത്. മഴക്കാലത്ത് ഇവിടെ തന്നെ കുഴികള്‍ കുത്തിയാണ് ഇവര്‍ വെള്ളം ശേഖരിച്ചിരുന്നത്. കിട്ടുന്നത് ചെളി കലര്‍ന്ന കലക്ക വെള്ളം ആയതിനാല്‍ അത് തെളിയുന്നതുവരെ കാത്തിരിക്കണം. കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കുളിക്കാനുള്ള വെള്ളം എന്നത് ഇവര്‍ക്ക് ആര്‍ഭാടമായി മാറുന്നു.

ഭൂമിക്ക് പട്ടയം നല്കി ഇവിടെ വീടുവച്ചു നല്കുമെന്ന വാഗ്ദാനത്തിലാണ് പാര്‍ട്ടി അനുഭാവികളായ 22 കുടുംബങ്ങളെ സിപിഎം ഇവിടെ കുടില്‍ കെട്ടി സമരത്തിനിരുത്തിയത്. എന്നാല്‍ വിമാനത്താവള വിരുദ്ധ സമരം അവസാനിച്ചതോടെ കുടിലുകള്‍ പൊളിച്ച് എല്ലാവരും വീടുകളിലേക്ക് തിരിച്ചുപോകണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വേറെ പോക്കിടം ഇല്ലാത്തതിനാല്‍ ആറന്മുള സമര ഭൂമിയില്‍ തന്നെ തുടരുകയായിരുന്നു ഇവര്‍.

സമരാനന്തരം ഇടത് പക്ഷം രണ്ട് തവണ ഭരിച്ചിട്ടും വീടുപോയിട്ട് സ്ഥലത്തിന് പട്ടയം പോലും കിട്ടാതെ വന്നതോടെയാണ് ഇവര്‍ പാര്‍ട്ടിയുടെ ചതി തിരിച്ചറിഞ്ഞത്. സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല സ്ഥലം എംഎല്‍എ മന്ത്രി വീണാ ജോര്‍ജ് ഇവരെ തിരിഞ്ഞുനോക്കിയതുമില്ല. തടിക്കാലുകളില്‍ തകര ഷീറ്റും പനമ്പും കൊണ്ട് മറച്ച് ഓല മേഞ്ഞ ചെറ്റക്കുടിലുകളിലാണ് രോഗികളും വയോധികരും വിദ്യാര്‍ത്ഥികളും കുഞ്ഞുകുട്ടികളുമടക്കമുള്ളവരുടെ താമസം.
പ്രദേശത്ത് വൈദ്യുതിയോ പ്രാഥമിക സൗകര്യങ്ങളോ ഇല്ല. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പല വട്ടം പരാതി നല്കിയിട്ടും നടപടി ഉണ്ടായില്ല. എന്നാല്‍ ആറന്മുളയുടെ സമര നായകന്‍ കുമ്മനം രാജേശേഖരന്‍ സ്ഥാനാര്‍ത്ഥിയായെത്തിയതോടെ തികഞ്ഞ ശുഭ പ്രതീക്ഷയിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ പ്രിയ രാജേട്ടന്റെ ജയം കാത്തിരിക്കുകയാണ് ഇവര്‍.

Tags: aranmulaKummanam RajasekaranKerala assembly election 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

India

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.