Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

പ്രൊഫ. ഡി. അരവിന്ദാക്ഷന്‍byപ്രൊഫ. ഡി. അരവിന്ദാക്ഷന്‍
Mar 29, 2026, 08:15 am IST
inEditorial

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഭാരതം. നിലവില്‍ 146 കോടി ജനങ്ങളാണ് ഇവിടെയുള്ളത്. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ഭാരതം. 1952 മുതല്‍ ഭാരതത്തില്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ജനങ്ങള്‍ വോട്ട് ചെയ്ത് ജനാധിപത്യ സംവിധാനത്തെ ഒരു ആഘോഷമാക്കി മാറ്റുന്നു. 1885-ല്‍ രൂപീകൃതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും 1925-ല്‍ രൂപീകൃതമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ് 1977 വരെ ഭാരതത്തിലെ മുഖ്യ രാഷ്‌ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ 1980-ല്‍ രൂപീകൃതമായ ബിജെപി 2014 മുതല്‍ തുടര്‍ച്ചയായി കേന്ദ്രം ഭരിക്കുന്നു. നിലവില്‍ 17 സംസ്ഥാനങ്ങളിലും ദല്‍ഹി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും ബിജെപിയും സഖ്യകക്ഷികളും ഭരണത്തിന് നേതൃത്വം നല്‍കുന്നു.

കര്‍ണാടക, തെലങ്കാന, ഹിമാചല്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. കേരളത്തില്‍ മാത്രമാണ് സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി അധികാരത്തിലുള്ളത്. ദീര്‍ഘകാലം ഭരിച്ച പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടു. ത്രിപുരയില്‍ തുടര്‍ച്ചയായി ബി.ജെ.പി. ഭരിക്കുന്നു. പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നണി അധികാരത്തില്‍ വരുമെന്ന് വിവിധ സര്‍വ്വേകള്‍ പ്രവചിക്കുന്നു. ഈ സാഹചര്യത്തിലാണ് 2026 ഏപ്രില്‍ 9-ന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധ ആകര്‍ഷിക്കുന്നത്.

3 കോടി 43 ലക്ഷം ജനങ്ങളുള്ള കേരളത്തില്‍ 2 കോടി 70 ലക്ഷം വോട്ടര്‍മാരുണ്ട്. ബിജെപിക്കെതിരെ മത്സരിക്കുന്നത് പരമ്പരാഗത രാഷ്‌ട്രീയ കൂട്ടുകെട്ടുകളായ ഇടതു-വലതു മുന്നണികളാണ്. എന്തുകൊണ്ട് കേരളത്തില്‍ എന്‍ഡിഎ മുന്നണി ജയിക്കണം എന്നതിന് ഉത്തരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നല്‍കുന്നു. ‘കേരളത്തിന്റെ വികാസം സാധ്യമാകാതെ ഭാരതത്തിന്റെ വികസനം പൂര്‍ണ്ണമാകില്ല’ എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 2047-ഓടെ ഭാരതത്തെ വികസിത ഭാരതമാക്കി മാറ്റുക എന്ന കര്‍മ്മപദ്ധതിയാണ് 2014 മുതല്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിനായി സ്വയം സഹായ സംഘങ്ങള്‍ക്കും സഹകരണ മേഖലയ്‌ക്കും സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നു.

മത്സ്യബന്ധന മേഖലയ്‌ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും ആധുനിക യാനങ്ങള്‍ നല്‍കുകയും ചെയ്തത് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വലിയ മാറ്റമുണ്ടാക്കി. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ വന്‍ മുന്നേറ്റമാണ് സര്‍ക്കാര്‍ നടത്തിയത്. 2014-ല്‍ 35 കോടിയായിരുന്ന ദരിദ്രരുടെ എണ്ണം ഇപ്പോള്‍ 5 കോടിയായി കുറഞ്ഞു. കര്‍ഷകര്‍ക്കായി പി.എം. കിസാന്‍ വഴി പ്രതിവര്‍ഷം 6000 രൂപ നല്‍കുന്നതും താങ്ങുവില പ്രഖ്യാപിച്ചതും അവരുടെ വരുമാനം വര്‍ദ്ധിപ്പിച്ചു. 5 കോടി കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കി, ജല്‍ ജീവന്‍ മിഷനിലൂടെ ശുദ്ധജലം എത്തിച്ചു, സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കി. അസംഘടിത മേഖലയിലെ തെരുവോര കച്ചവടക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നു.

പുതിയ വിദ്യാഭ്യാസ നയം, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനം, മുദ്ര വായ്‌പ എന്നിവ വഴി തൊഴിലില്ലായ്‌മ നിരക്ക് 8 ശതമാനത്തില്‍ നിന്നും 4 ശതമാനമായി കുറയ്‌ക്കാന്‍ സാധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി 2026-27 സാമ്പത്തിക വര്‍ഷം 12 ലക്ഷം കോടിയാണ് മാറ്റിവച്ചത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ കേരളത്തിലെ ദേശീയ പാത വികസനത്തിനായി 3 ലക്ഷം കോടി ചെലവഴിച്ചു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായി. കൊച്ചിയില്‍ 10,500 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ പി.എം. ശ്രീ., 70 വയസ്സു കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യരക്ഷാ ഇന്‍ഷുന്‍സ് എന്നിവ കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി കേന്ദസര്‍ക്കാര്‍ അനുവദിച്ച ധന സഹായം സിംഹഭാഗവും ചെലവഴിക്കാതെ നഷ്ടപ്പെടുത്തി. വികസനത്തിനുള്ള പദ്ധതി വിഹിതം 50 ശതമാനം മാത്രമാണ് ചെലവഴിച്ചത്. 38,000 കോടി രൂപ 10 വര്‍ഷം കോണ്ട് ചെലവഴിച്ച് കിഫ്ബി 11000 കോടിയുടെ കണക്കാണ് അവതരിപ്പിക്കുന്നത്. കിഫ്ബിക്കെതിരെ കേസുകളും നിലവിലുണ്ട്.

വികസനത്തിന് തടസ്സം നില്‍ക്കുന്ന അഴിമതിയും ഭീകരവാദവും അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ തീവ്രവാദ സംഘടനകളുമായി പുലര്‍ത്തുന്ന ബന്ധത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. യുദ്ധസാഹചര്യങ്ങള്‍ ലോക സമ്പദ്വ്യവസ്ഥയെ ബാധിക്കുമ്പോഴും ഒരു ലോകനേതാവിനെപ്പോലെ സമാധാനത്തിനായി പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരുകയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുകയും ചെയ്യുന്നു. പിന്നാക്ക വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും യുവാക്കളും ബിജെപി മുന്നണിയെ പിന്തുണയ്‌ക്കുന്നു. അതിനാല്‍, ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതിക്ഷയോടെ കാണുന്നതും എന്‍ഡിഎ മുന്നണിയെയാണ്.

Tags: NDANarendra ModiBjp KeralaCentral government projectselection 2026Kerala legislative Assembly election 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.