Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Mar 29, 2026, 08:09 am IST
in Editorial

സ്വന്തം മുന്നണിക്ക് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം കോണ്‍ഗ്രസിനായി പണിയെടുത്ത ചരിത്രമാണ് 2011 നിയമസഭാ തെരഞ്ഞെടുപ്പിലേത്. സിപിഎമ്മില്‍ എല്ലാക്കാലവും തുടരുന്ന ചതിയുടെ ഒരു ഭാഗം മാത്രമാണ് വി. എസ്. അച്യുതാനന്ദന് തുടര്‍ഭരണം നഷ്ടപ്പെടുത്തിയത്. സിപിഎമ്മില്‍ വിഎസ്, പിണറായി പക്ഷങ്ങള്‍ തമ്മില്‍ അതിശക്തമായ വിഭാഗീയ പോരാട്ടം തുടരുന്ന കാലയളവായിരുന്നു അത്. വിഎസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതിനേക്കാള്‍ തങ്ങള്‍ക്ക് നല്ലത് യുഡിഎഫ് ഭരണമാണെന്ന് സിപിഎമ്മിലെ പ്രബല വിഭാഗം തീരുമാനിച്ചത് കൊണ്ടു മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അന്ന് അധികാരത്തില്‍ എത്തിയതെന്ന് പാര്‍ട്ടി സഖാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

വിഎസിന് തുടര്‍ഭരണം നഷ്ടമാക്കിയതാരാണെന്ന ചോദ്യം പാര്‍ട്ടിയില്‍ അന്ന് ഉയര്‍ന്നെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല. 2011ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന് തുടര്‍ഭരണം നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് ഇടതുമുന്നണിക്ക് കുറവുണ്ടായിരുന്നത്. യുഡിഎഫിന് 72 സീറ്റും, എല്‍ഡിഎഫിന് 68 സീറ്റുകളുമാണ് ലഭിച്ചത്. വിഎസിന് 2006ലും, 2011ലും സീറ്റ് നിഷേധിക്കാന്‍ പരമാവധി പരിശ്രമിച്ച സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം കടുംവെട്ട് നടത്തി വിഎസിന് രണ്ടാം ഊഴം നിഷേധിച്ചതെന്ന ആക്ഷേപം ശക്തമാണ്.

2006ല്‍ വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ അണികള്‍ തെരുവിലിറങ്ങിയാണ് പാര്‍ട്ടി നേതൃത്വത്തെ തിരുത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയായ ശേഷവും പാര്‍ട്ടി ഔദ്യോഗിക വിഭാഗവും, പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും ചേര്‍ന്ന് വിഎസിനെ വരിഞ്ഞു മുറുക്കി. മൂന്നാര്‍ ഓപ്പറേഷന്‍ അടക്കമുള്ള പദ്ധതികള്‍ പലതും പാര്‍ട്ടി ഇടപെടലില്‍ അട്ടിമറിക്കപ്പെട്ടു. പാര്‍ട്ടി ഒട്ടേറെ വിവാദങ്ങളില്‍ പെട്ടെങ്കിലും വിഎസ് അതിന് അതീതനായി നിന്നു. ഈ സാഹചര്യത്തില്‍ 2011ലും സീറ്റ് അനുവദിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി. തുടര്‍ഭരണം ലഭിക്കുമെന്ന അവസ്ഥ സംജാതമായപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ബോധപൂര്‍വം അട്ടിമറിക്കുകയായിരുന്നു.

2011 ല്‍ പാറശാല, പിറവം, മണലൂര്‍, അഴീക്കോട് എന്നിങ്ങനെ നാല് സീറ്റുകളില്‍ നിസാര വോട്ടുകള്‍ക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും സിപിഎം ഔദ്യോഗികപക്ഷം ബോധപൂര്‍വം വീഴ്ചവരുത്തുകയായിരുന്നു എന്ന് വിഎസ് പക്ഷക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പിറവം മണ്ഡലത്തില്‍ 157 വോട്ടിനാണ് സിപിഎമ്മിലെ എം. ജെ. ജേക്കബ് മുന്‍മന്ത്രി ടി.എം. ജേക്കബിനോട് തോറ്റത്. തൃശൂരിലെ മണലൂരില്‍ സിപിഎമ്മിലെ ബേബി ജോണ്‍ കോണ്‍ഗ്രസിലെ പി. എ. മാധവനോട് തോറ്റത് 481 വോട്ടിനാണ്. അഴീക്കോട് എം. പ്രകാശന്‍ മാസ്റ്റര്‍ ലീഗിലെ കെ. എം ഷാജിയോട് 493 വോട്ടിനും പാറശാലയില്‍ ആനാവൂര്‍ നാഗപ്പന്‍ 505 വോട്ടിന് കോണ്‍ഗ്രസിലെ എ. ടി. ജോര്‍ജിനോടും തോറ്റപ്പോള്‍ എല്‍ഡിഎഫിന് തുടര്‍ഭരണം വീണുടഞ്ഞു. പത്തോളം സീറ്റുകളില്‍ അട്ടിമറി നടന്നെന്ന് അക്കാലയളവില്‍ വിഎസ് പക്ഷക്കാന്‍ പരാതിപ്പെട്ടിരുന്നു.

എസ്എന്‍സി ലാവ്ലിന്‍ കേസിലടക്കം മുഖ്യമന്ത്രിയായിരുന്ന വിഎസ് സ്വീകരിച്ച നിലപാടാണ് സിപിമ്മിലെ പ്രബല വിഭാഗത്തിന്റെ കടുത്ത ശത്രുതയ്‌ക്കിടയാക്കിയത്. തോല്‍വിയെക്കുറിച്ച് അന്വേഷിച്ച ജില്ലാ കമ്മറ്റികള്‍ കണ്ടെത്തിയത് പരാജയത്തിന് കാരണം നോട്ടപ്പിശകാണെന്നായിരുന്നു. എന്നാല്‍ ഈ നോട്ടപ്പിശകിന് പിന്നില്‍ ആരെന്ന് മാത്രം പാര്‍ട്ടി അന്വേഷിച്ചില്ല, സീറ്റുകള്‍ പലതും നഷ്ടമാക്കിയത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വ്യക്തമാക്കി വിഎസ്, പിബിക്ക് കത്തയച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

2021ല്‍ അമ്പലപ്പുഴയില്‍ ജയിച്ച സീറ്റില്‍ പോലും നോട്ടപ്പിശക് പറ്റിയെന്ന് ആരോപിച്ച് ജി. സുധാകരനെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് 2011ലെ നേതൃത്തിന്റെ മൗനം ദൂരൂഹമാകുന്നത്.

 

Tags: VS AchuthanandanCPM KeralaCPM-Congress dealVS-Pinarayi Groupism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

Main Article

കുളയട്ടകളും വര്‍ഗവഞ്ചകരും

Kerala

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

Kerala

പൊരുതി പുറത്തുപോയി സിപിഎമ്മിന് കനത്ത ആഘാതം

Kerala

ജി. സുധാകരന്‍ ഇന്ന് നിലപാട് പറയും; മത്സരിക്കാന്‍ സാദ്ധ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ല ; പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.