ടെഹ്റാന് ഇറാന് ആണവായുധം പ്രയോഗിച്ച് അമേരിക്കയോട് പകരം വീട്ടണമെന്ന് ഇറാനിലെ തീവ്രവാദികള്‍. ഇതോടെ ഇറാന് ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് ഇസ്രയേലും യുഎസും.
ഇറാന്റെ പക്കല്‍ ഇപ്പോഴും ആണവായുധം നിര്‍മ്മിക്കാനുള്ള 400 കിലോഗ്രാം യുറേനിയം ഉണ്ടെന്ന് പറയുന്നു. പക്ഷെ ഇത് 60 ശതമാനത്തോളം മാത്രം സമ്പുഷ്ടീകരിച്ച യുറേനിയമാണ്. ഒരു ആണവസ്ഫോടനം ഉണ്ടാക്കുന്ന ഫിഷന് പ്രക്രിയ നടത്തണമെങ്കില്‍ യുറേനിയം 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ആവശ്യമാണ്.
എന്താണ് ഡേര്‍ട്ടി ബോംബ്?
യുറേനിയം ഉപയോഗിക്കുന്ന ബോംബാണ് ഡേര്‍ട്ടി ബോംബ്. പക്ഷെ ഒരു ആണവസ്ഫോടനം നടത്താവുന്ന അത്രയ്ക്ക് ഉയര്‍ന്ന തലത്തിലുള്ള സ്ഫോടനം നടത്താന്‍ കഴിയില്ല. റേഡിയോ ആക്ടീവ് കണികകളുടെ ഒരു വന്‍മേഘം സൃഷ്ടിക്കാന്‍ പക്ഷെ ഈ ഡേര്‍ട്ടി ബോംബുകള്‍ക്ക് കഴിഞ്ഞേക്കില്ല. കാരണം ഈ ആണവവികരണം പരന്നാലാണ് ഒരു നഗരത്തെ തന്നെ ആണവബോംബ് തുടച്ചുനീക്കുക. കാരണം ഇതിന്റെ പ്രത്യാഘാതം വര്‍ഷങ്ങളോളം നിലനില്ക്കും. ചിലപ്പോള്‍ അവിടെ സസ്യങ്ങള്‍ പോലും മുളയ്ക്കില്ല.
പക്ഷെ 440 കിലോഗ്രാം യുറേനിയം ചിലപ്പോള്‍ ഡേര്‍ട്ടി ബോംബുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഈ ബോംബുകള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ കണികകള്‍ ചേര്‍ക്കുന്നതാണ് ഡേര്‍ട്ടി ബോംബ്. ഈ ഡേര്‍ട്ടി ബോംബ് പൊട്ടിത്തെറിച്ചാലും ആണവവികിരണം ഉണ്ടാകും. ഈ ഡേര്‍ട്ടി ബോംബ് ഉപയോഗിക്കണമെന്ന ആവശ്യം ഇറാനിലെ തീവ്രവാദസംഘങ്ങള്‍ ശക്തമായി ഉയര്‍ത്തുകയാണ്.
















