തിരുവനന്തപുരം: ബിജെപി കേരളത്തില്‍ 9 മുതല്‍ 14 സീറ്റുകള്‍ വരെ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ ഫലം. ഏകദേശം കൃത്യമായി തെരഞ്ഞെടുപ്പ് ട്രെന്‍ഡുകള്‍ പ്രവചിക്കുന്ന കമ്പനിയാണ് ദല്‍ഹി ആസ്ഥാനമായ സീ വോട്ടര്‍.
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തില്‍ ബിജെപി വന്‍നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ. ബിജെപിയ്‌ക്ക് 21 ശതമാനം വോട്ടുകള്‍ കേരളത്തില്‍ ലഭിക്കുമെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. ഇടത് വലത് മുന്നണികള്‍ക്ക് കൃത്യമായ ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും സര്‍വ്വേ പ്രവചിക്കുന്നു. കേരളത്തിലെ 140 നിയോജകമണ്ഡലത്തിലെ 10000ല്‍ പരം ആളുകളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍വ്വേ ഫലം പ്രഖ്യാപിച്ചത്.
ആരു ഭരിയ്‌ക്കണമെന്നത് ബിജെപി തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും സര്‍വ്വേ പറയുന്നു.
















