Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 10:09 pm IST
in Kerala, News

തെരഞ്ഞെടുപ്പ് വിശകലനം/ രാഷ്‌ട്രീയ ലേഖകൻ

 

തിരുവനന്തപുരം: മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ അഭ്യർത്ഥന പ്രകാരം എസ്ഡപിഐ സ്ഥാനാർത്ഥി പിൻമാറി ലീഗിനെയും കോൺഗ്രസ്സിനെയും യുഡിഎഫിനേയും പിന്തുണയ്‌ക്കാൻ തീരുമാനിച്ച് പ്രഖ്യാപിക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്, അടിയറവു പറഞ്ഞോ എസ്ഡിപിഐ?

ബിജെപിയേയും ആർഎസ്എസ്സിനേയു ഇല്ലാതാക്കാൻ പിറന്ന ഒടുക്കത്തെ സംഘടനയാണ് എസ്ഡിപിഐ. അവരുടെ ഒരുമ്പെട്ട സംഘടനയായ പിഎഫ്‌ഐ എന്ന പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടുകയും നേതാക്കൾ കാരാഗൃഹത്തിൽ കുടുങ്ങുകയും ചെയ്തപ്പോൾ നട്ടെല്ലൊടിഞ്ഞതാണ്. ഇപ്പോൾ ഒരു വിഷപ്പാപ്പിന്റെ വാലിൽ ശേഷിച്ചിരുന്ന ജീവൻകൂടി അനക്കം നിൽക്കുന്നുവെന്നാണ എസ്ഡിപിഐയുടെ ലീഗിന് കീഴടങ്ങൾ കൊണ്ട് തെളിയുന്നത് എന്നാണ് രാഷ്‌ട്രീയ നിരീക്ഷണങ്ങൾ.

1941 ൽ ഭാരതം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് പിറന്ന്, ഭാരത വിഭജനത്തിന് വാദിച്ച്, സ്വാതന്ത്ര്യവും വിഭജനവും കഴിഞ്ഞ് ഇവിടെ ശേഷിച്ച ഇസ്ലാമിക മത വിശ്വാസക്കാരുടെ രാഷ്‌ട്രീയ പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. ലീഗിന്റെ നേതാക്കൾ പരസ്യമായി പിന്നെ ഭാരത വിഭജനം പറഞ്ഞിട്ടില്ലെങ്കിലും ആ ലക്ഷ്യത്തെ രഹസ്യമായി അനുകൂലിച്ചാണ് നടപടികൾ. എന്നാൽ, ലീഗിന്റെ രാഷ്‌ട്രീയ പ്രവർത്തന തീവ്രത പോരെന്നും ഭാരതത്തിൽ ആർഎസ്എസ്സിനെ ചെറുക്കാൻ കൂടുതൽ കരുത്തും സംഘാടനവും വേണമെന്ന് വാദിച്ച് പരോക്ഷ രാഷ്‌ട്രീയ പ്രവർത്തനത്തിനിറങ്ങിയതാണ് ജമാ അത്തെ ഇസ്ലാമി.

അവർക്ക് ജനാധിപത്യ സംവിധാനത്തിൽത്തന്നെ വിശ്വാസമില്ല. മൗദൂദിയുടെ മത വിശ്വാസ പ്രമാണങ്ങൾ പിന്തുടർന്ന് പ്രവർത്തിക്കുന്ന അതി തീവ്ര മത സംഘടനയായ ജമാ അത്തെ ഇസ്ലാമിയാകട്ടെ മുസ്ലിം ലീഗിനെ തകർക്കാനും തളർത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തി. അതിന് അവർ കൂട്ടുപിടിച്ച് വളർത്തിതാണ് ലീഗിൽനിന്ന് പണ്ടുമുതലേ പിണങ്ങിപ്പിരിഞ്ഞ ഇന്ത്യൻ നാഷണൽ ലീഗ്. ആ ലീഗിൽ പിളർപ്പുണ്ടാക്കി ഒരു വിഭാഗത്തെ ജമാ അത്തെ ഇസ്ലാമി പിന്തുണച്ച് ഉണ്ടാക്കിയ വർഗ്ഗീയ പ്രവർത്തനങ്ങളാണ് മട്ടാഞ്ചേരി കേന്ദ്രീകരിച്ച് രൂപപ്പെട്ട മതമൗലിക തീവ്രവാദ രാഷ്‌ട്രീയ സംഘടന.

എന്നാൽ ലീഗിനും ഐഎൻഎല്ലിനും തീവ്രത പോരാഞ്ഞ്, ആർഎസ്എസ്സിനെയും ബിജെപിയേയും ചെറുക്കാൻ രുപപ്പെട്ട മറ്റു പല സംഘടനകൾ ഉണ്ടായതാണ് തുടർ ചരിത്രം. അബ്ദുൾ നാസർ മദനി എന്ന, ഇപ്പോൾ ബെംഗളൂരു ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്നയാൾ സജ്ജമാക്കിയ ഐഎസ്എസ് ആയിരുന്നു ലീഗിനെയും ഐഎൻഎല്ലിനേയും മറികടന്ന് വളർന്നുവന്നത്. ജമാ അത്തെ ഇസ്ലാമിതന്നെയാണ് ഈ കൂട്ടരുടെയും പിന്നിൽ ഉണ്ടായിരുന്നത്. കോയമ്പത്തൂരിൽ മുൻ ആഭ്യന്തരമന്ത്രിയായിരിക്കെ എൽ.കെ. അദ്വാനിയെ വധിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ബോംബുസ്‌ഫോടന പരമ്പരയോടെ മദനിയുടെ ഇടപാടുകൾ പൂട്ടി. ഐഎസ്എസ് അങ്ങനെ പിഡിപി എന്ന രാഷ്‌ട്രീയ പാർട്ടിയായി മുസ്ലിം ലീഗിനെ തോൽപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയ്‌ക്ക് ഐഎസ്എസ്സും പിഡിപിയും ആർഎസ്എസ്സിനെ ചെറുക്കാൻ ശ്രമിച്ച് തോറ്റുകൊണ്ടിരുന്നു.

പിഡിപിക്കും തീവ്രത പോരാതെയാണ് പോപ്പുലർ ഫ്രണ്ട് ഉണ്ടായത്. അവരും ഏറെ വിധ്വംസക രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കൊടുവിൽ അവിലും മലരും കുന്തിരിക്കവും വിൽക്കാൻ ശ്രമം നടത്തി നിരോധനം ചോദിച്ചുവാങ്ങി. അങ്ങനെ ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും പിഡിപിക്കും പോരാത്ത തീവ്രതയ്‌ക്കു വേണ്ടിയുണ്ടായ പിഎഫ്‌ഐക്കും വയ്യാതായപ്പോഴാണ് എസ്ഡിപിഐ എന്ന സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാഷ്‌ട്രീയ പാർട്ടിയായി രൂപപ്പെട്ടത്.

അവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നില്ല. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിൽ ഘടകകക്ഷിയാകാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും മുസ്ലിം ലീഗിനേയും അടക്കം ഒറ്റക്കെട്ടായി (ഐഎൻഎല്ലിനെ ഒഴികെ) എല്ലാ മുസ്ലിം സംഘടനകളുടെയും പിന്തുണയാണ് കോൺഗ്രസ് അഭ്യർത്ഥിച്ചത്. എന്നാൽ, എസ്ഡിപിഐയെ കൂട്ടാൻ മുസ്ലിം ലീഗ് സമ്മതിച്ചില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തിയത്.

ഇപ്പോൾ ലീഗിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് ബിജെപിയെ തോൽപ്പിക്കാൻ എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിക്കുകയാണ്. ഇത് ലീഗിന്റെ വിജയമാണ്, എസ്ഡിപിഐയുടെ പരാജയമാണ്. ലീഗിന് അടിയറവ്. അതായത് മുന്നണിയിൽ കയറിക്കൂടാൻ കൊതിച്ച്, മത്സരത്തിൽ പോലും ഇല്ലാതാകുന്ന അവസ്ഥ.
ലീഗിനും നാണക്കേടാണ്, അവരുടെ പിന്തുണ തേടിയതും സ്വീകരിക്കുന്നതും. കോൺഗ്രസ്സിന് ചരിത്രപരമായ തോൽവിയാണ് ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണ വാങ്ങുന്നത്. അതിനേക്കാൾ എല്ലാം പരാജയം എസ്ഡിപിഐക്കാണ്. അവർ ഇന്നലെവരെ പറഞ്ഞ വീരവാദങ്ങളെല്ലാം തട്ടിപ്പായിരുന്നുവെന്ന് സ്വയം സമ്മതിക്കുന്നതാണ് ലീഗിനെ പിന്തുണയ്‌ക്കൽ. ചിരിക്കുന്നത് ബിജെപി ആയിരിക്കണം, കാരണം, കഴിഞ്ഞതവണത്തെ സ്ഥിതി എന്നതിനപ്പുറമൊന്നും അവർക്ക് മഞ്ചേശ്വരത്ത് നേരിടേണ്ടിവരില്ല. മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസ്സിന്റെ വർഗ്ഗിയ ബന്ധം വിളിച്ചുപറയാൻ അവസരവുമാകും.

 

Tags: election 2026bjpsdpiManjeswaramINLpdpmadaniiuml
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.