Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിലും കുത്തനെ വില കൂട്ടിയപ്പോഴും കുലുങ്ങാതെ നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുമ്പോള്‍ 25 ദിവസത്തെ പെട്രോള്‍, ഡീസല്‍ ശേഖരമാണ് ഇന്ത്യയ്‌ക്കുണ്ടായിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2026, 08:41 pm IST
inIndia, World
ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

ന്യൂദല്‍ഹി: പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിലും കുത്തനെ വില കൂട്ടിയപ്പോഴും കുലുങ്ങാതെ നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുമ്പോള്‍ 25 ദിവസത്തെ പെട്രോള്‍, ഡീസല്‍ ശേഖരമാണ് ഇന്ത്യയ്‌ക്കുണ്ടായിരുന്നത്. യുദ്ധം ആരംഭിച്ച് 24 ദിവസം പിന്നിടുമ്പോഴും മോദി കുലുങ്ങുന്നില്ല. ഇന്ത്യയില്‍ പഴയ വിലയ്‌ക്ക് പെട്രോളും ഡീസലും സുലഭമാണ്. ഇറാന്‍ യുദ്ധം എന്നൊന്ന് ഇന്ത്യയെ ബാധിക്കാത്ത വിധം സാധാരണക്കാര്‍ പെട്രോള്‍ ബങ്കുകളില്‍ അവരുടെ വാഹനങ്ങുമായി പോകുന്നു.

പക്ഷെ ഇതല്ല ഏഷ്യയിലെ നമ്മുടെ അയല്‍രാജ്യങ്ങളുടെ സ്ഥിതി എന്നറിയുക. ഇറാനിലെ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി കാരണം പാകിസ്ഥാന്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 55 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് പ്രകാരം പാകിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോള്‍വില 321 രൂപയാണെങ്കില്‍ ഹൈസ്പീഡ് ഡീസല്‍ വില 335 രൂപയാണ്. ആവശ്യത്തിന് ഡീസലും പെട്രോളും ഇല്ലാത്തതിനാല്‍ അവിടെ സ്കൂളുകള്‍ പോലും അടച്ചിടേണ്ടി വന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള ഇന്ധനം പരിമിതപ്പെടുത്തി.

മാര്‍ച്ച് 22ന് ശ്രീലങ്ക 25 ശതമാനത്തോളമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. ശ്രീലങ്കയില്‍ പെട്രോള്‍ വില ലിറ്ററിന് 382 ശ്രീലങ്കന്‍ രൂപയാണ്. മാര്‍ച്ച് 16നാണ് നേപ്പാള്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ലിറ്ററിന് 15 നേപ്പാള്‍ രൂപയാണ് വര്‍ധിപ്പിച്ചത്.

ഊര്‍ജ്ജ പ്രതിസന്ധിയില്‍ വലയുന്ന ബംഗ്ലാദേശിന് ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈന്‍ വഴി 5000 മെട്രിക് ടണ്‍ ഡീസലാണ് ഇന്ത്യ അയച്ചുകൊടുത്തത്. അസമിലെ നുമലിഗര്‍ റിഫൈനറി വഴിയാണ് ഡീസല്‍ ബംഗ്ലാദേശിലേക്ക് അയച്ചത്. അപ്പോഴും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചില്ലെന്ന് മാത്രമല്ല, മുഴുവന്‍ ബങ്കുകളിലും പെട്രോള്‍ ഉറപ്പാക്കാനും മോദിയ്‌ക്ക് കഴിഞ്ഞു.

യാതൊരു ആശങ്കയുമില്ലാതെ ജനങ്ങള്‍ പെട്രോളിനും ഡീസലിനും വേണ്ടി പമ്പില്‍ പോകുന്നു. ഇത് മോദിയ്‌ക്ക് മാത്രം കഴിയുന്ന മാജിക്കാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മോദി യുഎസിന് മുന്നില്‍ കീഴടങ്ങുന്നു, എവിടെ നിന്ന് പെട്രോളും ഡീസലും വാങ്ങണമെന്ന് ട്രംപ് തീരുമാനിക്കുന്നു എന്ന് കുറ്റപ്പെടുത്തുമ്പോഴും അതിന് മറുപടി പറയാന്‍ മോദി നില്‍ക്കുന്നില്ല. പകരം അദ്ദേഹം പറയുന്നു ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷയാണ് തന്നെ സംബന്ധിച്ചിടത്തോളം മുഖ്യം എന്ന്. കാരണം മോദിയ്‌ക്കറിയാം പെട്രോള്‍ ഡീസല്‍ വില കൂട്ടിയാല്‍ അത് വന്‍വിലക്കയറ്റത്തിനും രൂപയുടെ മൂല്യശോഷണത്തിനും കാരണമാവും. ഇപ്പോഴും രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. അതിന് കാരണം അന്താരാഷ്‌ട്ര യുദ്ധസാഹചര്യമാണ്.

2022ന് ശേഷം ഇന്ത്യയില്‍ കാര്യമായി പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടില്ല എന്നതാണ് സത്യം. ഇതിന് പിന്നില്‍ മോദി എന്ന ഭരണാധികാരിയുടെ കരുതലിന്റെ വിയര്‍പ്പുണ്ട്. ഇന്ന് ഇന്ത്യ പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്നത് കുറച്ച് രാജ്യങ്ങളി‍ല്‍ നിന്നല്ല. 47 രാജ്യങ്ങളില്‍ നിന്നാണ്. ഊര്‍ജ്ജ ഇറക്കുമതി വൈവിധ്യവല്‍ക്കരിക്കുകയായിരുന്നു മോദി. വിദേശയാത്രയ്‌ക്കായി മോദി കോടികള്‍ ചെലവഴിച്ചുവെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ കഴിഞ്ഞ 54 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ പോലെ വെറുതെ വിദേശയാത്ര നടത്തുകയായിരുന്നില്ല മോദി എന്നറിയുക. ജനങ്ങള്‍ക്ക് വേണ്ടിയും ഈ രാജ്യത്തിന് വേണ്ടിയുമായിരുന്നു മോദിയുടെ ഈ യാത്രകള്‍.

Tags: Energy crisisDiesel prizePetrol PrizeShehbaz SharifLatest newsAnura Kumara DissanayakeEnergy securityTariq RahmanIran war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.