തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍ . വര്‍ക്കലയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മുന്‍ വര്‍ക്കല ബ്ലോക്ക് പ്രസിഡന്റാണ് അവര്‍.നിലവില്‍ ബ്ലോക്ക് അംഗമാണ്.
ഒറ്റൂര്‍ ഡിവിഷന്‍ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചാണ് ബിജെപിയില്‍ ചേരുന്നത്. സിപിഎം മുന്‍ നേതാവ് സുന്ദരശേന്റെ മകളാണ് സ്മിത.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് സ്മിതയെ ബിജെപിയിലേക്ക് സ്വീകരിച്ചു.സിപിഎമ്മിന്റെ മൂല്യച്യുതിയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് സ്മിത സുന്ദരേശന്‍ പറഞ്ഞു.
സിപിഎമ്മില്‍ വ്യക്തി താല്‍പര്യവും സ്വാര്‍ഥ താല്‍പര്യവും ആണ് ഉള്ളത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം ആകര്‍ഷിച്ചതിനാലാണ് ബിജെപിയിലേക്കെത്തിയതെന്നും സ്മിത പറഞ്ഞു.
















