തിരുവനന്തപുരം: വൈദ്യുതി തകരാര്‍ മൂലം അരുവിക്കരയിലെ വാട്ടര്‍ അതോറിറ്റിയുടെ നാലു ജല ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം രണ്ടു മണിക്കൂറോളം തടസപ്പെട്ടു. നിലവില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. പ്ലാന്റുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച തുടങ്ങി.
എന്നാല്‍ രണ്ടുമണിക്കൂര്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിരുന്നതിനാല്‍ മാര്‍ച്ച് 20, 21 തീയതികളില്‍ തിരുവനന്തപുരം കോര്‍പ്പറേഷലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
ശനിയാഴ്ച രാത്രി 10 മണി വരെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പി .ടി .പി നഗര്‍, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, നെട്ടയം, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്‌ക്കാമുകള്‍, ഞാലിക്കോണം, തൃക്കണ്ണാപുരം, കുന്നപ്പുഴ, മണാലയം, മലമുകള്‍, മൂന്നാമൂട്, കാച്ചാണി, പൂജപ്പുര, പൈ റോഡ്, പ്രേംനഗര്‍, ശാസ്താനഗര്‍, കുഞ്ചാലുംമൂട്, മുടവന്‍മുഗള്‍, കരമന, നെടുംകാട്, കാലടി, നീറമണ്‍കര, മരുതൂര്‍ക്കടവ്, മേലാറന്നൂര്‍, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളില്‍ പൂര്‍ണമായും ജലവിതരണം തടസപ്പെടും.
















