Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Mar 19, 2026, 12:25 pm IST
in Kerala, Pathanamthitta

പത്തനംതിട്ട: ജില്ലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ എല്‍ഡിഎഫിലും യുഡിഎഫിലും പാളയത്തില്‍ പട. ആറന്മുളയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അബിന്‍ വര്‍ക്കി വരുന്നതില്‍ ആന്റോ ആന്റണി എംപിക്കാണ് ഏറെ അസ്വസ്ഥത. അബിന്‍ വര്‍ക്കിയെ വരത്തന്‍ എന്ന് വിശേഷിപ്പിക്കുന്ന ആന്റോ ആന്റണി, വീണാ ജോര്‍ജിന്റെ വിജയം ഉറപ്പാക്കാന്‍ രഹസ്യ നീക്കം നടത്തുന്നെന്ന ആരോപണവും ശക്തമാണ്.

മന്ത്രി വീണയ്‌ക്കെതിരെ ആറന്മുളയില്‍ സിപിഎമ്മിനുള്ളില്‍ എതിര്‍പ്പ് ശക്തമാണ്. വീണയുടെ ധാര്‍ഷ്ട്യത്തില്‍ മനംമടുത്തവര്‍ പ്രചാരണരംഗത്ത് നിഷ്‌ക്രിയരായി നില്‍ക്കുകയാണ്.

കോന്നിയില്‍ അടൂര്‍ പ്രകാശ് എംപിക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍, അദ്ദേഹം നിര്‍ദേശിക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കുമെന്നായിരുന്നു തുടക്കത്തിലെ പ്രതീതി. ഡിസിസി വൈസ് പ്രസിഡന്റ് റോബിന്‍ പീറ്ററിനായിരുന്നു സാധ്യത കൂടുതല്‍. എന്നാല്‍ ആറന്മുളയില്‍ ഓര്‍ത്തഡോക്‌സുകാരനായ അബിന്‍ വര്‍ക്കിക്ക് സീറ്റു നല്‍കേണ്ടതിനാല്‍, കോന്നിയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയായ റോബിന്‍ പീറ്ററിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാനാവില്ലെന്ന് കെപിസിസി നേതൃത്വം ഉറച്ച നിലപാടെടുക്കുകയായിരുന്നു. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ പേരിനാണ് നിലവില്‍ മുന്‍തൂക്കം. സതീഷ് സ്ഥാനാര്‍ത്ഥിയായാല്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് അടൂര്‍ പ്രകാശ് പക്ഷം വ്യക്തമാക്കിക്കഴിഞ്ഞു.

റാന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്റെ പേരിനാണ് മുന്‍തൂക്കം. കേരളകോണ്‍ഗ്രസിലെ പ്രമോദ് നാരായണനോട് കഴിഞ്ഞ തവണ 1285 വോട്ടിന് പരാജയപ്പെട്ട കോണ്‍ഗ്രസിലെ റിങ്കു ചെറിയാന്‍, പഴകുളം മധുവിനെതിരെ ശക്തമായ കരുനീക്കങ്ങളുമായി രംഗത്തുണ്ട്. കഴിഞ്ഞ തവണത്തെ പരാജയത്തിന്റെ കണക്ക് തീര്‍ക്കാന്‍ ഇക്കുറി തനിക്ക് സീറ്റ് വേണമെന്ന ആവശ്യത്തിലാണ് റിങ്കു. ആറന്മുളയില്‍ നായര്‍ സമുദായാംഗത്തിന് സീറ്റ് ലഭിക്കാനുള്ള സാധ്യതയാണ് പഴകുളം മധുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നഷ്ടമായതെന്ന് ആറന്മുളയിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാരും പരിതപിക്കുന്നു.

അടൂരില്‍ മുന്‍ എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും കൊല്ലം കരീപ്ര സ്വദേശിയുമായ പ്രിജി കണ്ണനെ സിപിഐ സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പ് പുകയുകയാണ്. ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം കെ. മണിക്കുട്ടന്‍, ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ എന്നിവരുടെ പേരുകളാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയത്. ഈ മൂന്ന് പേരുകളും സംസ്ഥാന കമ്മിറ്റി വെട്ടിയത് അണികളിലും കടുത്ത അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ് ക്ഷേത്ര പ്രസിഡന്റ് അഡ്വ. ശാന്തകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിലും ശക്തമായ എതിര്‍പ്പുണ്ട്. മുന്‍ മന്ത്രി പന്തളം സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് അണികള്‍ ആവശ്യപ്പെടുന്നത്.

Tags: Veena GeorgeLDFUDFabin varkeyanto antonyelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.