Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

മോദിയാണ് തന്‍റെ വഴികാട്ടിയെന്നും രാഷ്ട്രീയത്തിലേക്ക് വരാനുള്ള പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തരപുരം : മോദിയാണ് തന്റെ വഴികാട്ടിയെന്നും രാഷ്‌ട്രീയത്തിലേക്ക് വരാനുള്ള പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്‍. മോദിയുടെ പ്രവർത്തനങ്ങളും കാഴ്ചപ്പാടുകളുമാണ് തനിക്ക് പ്രചോദനമായത്. അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചതും തന്റെ രാഷ്‌ട്രീയ നിലപാടുകൾക്ക് കൂടുതൽ കരുത്തുനൽകിയെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വടകരയിൽ പാർട്ടി ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോബിൻ.

കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും റോബിന്‍ പറഞ്ഞു. . കേരളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികളാണ് മോദി നടപ്പിലാക്കുന്നതെന്നും റോബിൻ വ്യക്തമാക്കി.

“മാറ്റങ്ങൾ ആവശ്യമാണ്, അത് സംഭവിക്കുക തന്നെ ചെയ്യും” എന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു. ആരുടെ കൂടെ നിൽക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്കാണെന്നും വരാനിരിക്കുന്ന മാറ്റങ്ങൾക്കായി നാട് കാത്തിരിക്കുകയാണെന്നും റോബിന്‍ പറഞ്ഞു.

താനൊരു ‘സംഘി’യാണെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും ബിജെപി കേരളം ഭരിക്കുന്ന ഒരു കാലം വരുമെന്നും അദ്ദേഹം നേരത്തെ തന്നെ വീഡിയോകളിലൂടെ പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോ. റോബിൻ, ഡോക്ടർ എന്നതിലുപരി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായത്.