
പാലക്കാട്: നടന്‍ മമ്മൂട്ടി ഒരു സൈബറാക്രണം നടന്ന് അതിന്റെ പരിക്കില്‍ നിന്നും മുക്തനായിട്ടില്ല. അതിനിടയിലാണ് പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടി ന്യൂനപക്ഷവോട്ടുകളില്‍ കണ്ണുനട്ടുള്ള തന്ത്രം പയറ്റി മമ്മൂട്ടിയെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്.
“മമ്മൂട്ടി അനുഗ്രഹം നല്‍കി, വിജയിച്ചുകഴിഞ്ഞാല്‍ പാലക്കാട്ടേക്കെത്തും” എന്നൊക്കെയാണ് പിഷാരടി തട്ടിവിട്ടിരിക്കുന്നത്. ഒപ്പം മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന പടവും പിഷാരടി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇടത് കേന്ദ്രങ്ങള്‍ ഇത് മമ്മൂട്ടിയ്‌ക്കെതിരെ സൈബറാക്രമണം നടത്താനുള്ള മറ്റൊരു അവസരമാക്കുമോ എന്ന കണ്ടറിയേണ്ടിയിരിക്കുന്നു. രമേഷ് പിഷാരടിയോടുള്ള സ്നേഹം വേറെ രാഷ്‌ട്രീയം വേറെ എന്ന് തിരിച്ചറിയാന്‍ മമ്മൂട്ടിക്ക് കഴിയാതായോ എന്നും ഇടത് പക്ഷത്തിലെ ചിലര്‍ ചോദ്യമുയര്‍ത്തുന്നു. രമേഷ് പിഷാരടി നടത്തിയ ചീപ് രാഷ്‌ട്രീയതന്ത്രം കാരണം വെട്ടിലായത് മമ്മൂട്ടിയാണ് എന്നാണ് ചിലരുടെ നിരീക്ഷണം.
വയനാട്ടില്‍ സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് മാറിനില്‍ക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് മമ്മൂട്ടിയ്‌ക്കെതിരെ നടന്ന സൈബര്‍ അറ്റാക്ക് ഇപ്പോഴും തുടരുകയാണ്. എന്തായാലും ഇത് രമേഷ് പിഷാരടിയ്‌ക്ക് വേണ്ടി പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഷാഫി പറമ്പിലിന്റെ സൈബര്‍ സംവിധാനങ്ങള്‍ പടച്ചുവിടുന്ന മറ്റൊരു ഇലക്ഷന്‍ തന്ത്രം മാത്രമാണ്. ഇത് പിഷാരടിയ്‌ക്ക് വോട്ടായി മാറുമെന്നത് വെറും മിഥ്യയാണ്. പാലക്കാട് കോണ്‍ഗ്രസ് പയറ്റിയ തന്ത്രമാണ് ഇക്കുറി എല്‍ഡിഎഫ് പയറ്റിയിരിക്കുന്നത്. പാലക്കാട്ടെ ന്യൂനപക്ഷവോട്ടുകള്‍ ഒന്നായിപിടിക്കാന്‍ എന്‍എംആര്‍ റസാഖ് എന്ന ന്യൂനപക്ഷ പ്രതിനിധിയെ തന്നെ ഇറക്കിയിരിക്കുന്നത്. പക്ഷെ ഇതെല്ലാം ഫലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന് അനുഗ്രഹമായി ഭവിയ്‌ക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
പാലക്കാട്ടുകാരന്‍ എന്ന രമേഷ് പിഷാരടിയ്‌ക്ക് വേണ്ടി കോണ്‍ഗ്രസ്-ഷാഫി സൈബര്‍ സെല്ലുകള്‍ പടച്ചുവിടുന്ന മറ്റൊരു വാദവും വിലപ്പോകുമെന്ന് കരുതുന്നില്ല. കാരണം പാലക്കാട്ടുകാര്‍ക്ക് പിഷാരടിയേക്കാള്‍ സുപരിചിതയാണ് ശോഭാ സുരേന്ദ്രന്‍. അവസരം കിട്ടുമ്പോഴൊക്കെ പാലക്കാടുമായി ബന്ധം പുലര്‍ത്തുന്ന നേതാവായ ശോഭാ സുരേന്ദ്രന്‍ മുന്‍പും പാലക്കാട്ട് മത്സരിച്ചിട്ടുള്ളതിനാല്‍ ആ മണ്ഡലം ഹൃദിസ്ഥമാക്കിയ നേതാവാണ്.