മാറ്റം 2026: തെരഞ്ഞെടുപ്പുവിശേഷങ്ങൾ
തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാരുടെ പിടിവാശി, അടുത്തെങ്ങും കോൺഗ്രസ് കേന്ദ്രത്തിൽ ഭരണത്തിന് അടുത്തുപോലും എത്തില്ലെന്ന ഉറച്ച വിശ്വാസം കൊണ്ട്. അതേസമയം ഈ നിർബന്ധങ്ങൾ കോൺഗ്രസ്സിൽ നേതാവ് രാഹുൽ ഗാന്ധിയോടുള്ള അവിശ്വാസവും അപ്രിയവും പ്രകടിപ്പിക്കൽകൂടിയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ എംപിമാർക്ക് മത്സരിക്കാൻ അവസരം കൊടുക്കുന്നത് ഈ കാര്യങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വവും അംഗീകരിക്കുന്നുവെന്ന് വിലയിരുത്തപ്പെടും.
മാർച്ച് 16 ന് നടന്ന രാജ്യസഭാ സീറ്റുകളിലെ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേന്ദ്രത്തിൽ ലോക്‌സഭയിൽ മാത്രമല്ല, രാജ്യസഭയിലും എൻഡിഎ വ്യക്തമായ ഭൂരിപക്ഷം നേടി. എൻഡിഎയ്‌ക്ക് 141 സീറ്റായി. പ്രതിപക്ഷത്തിന് 75 മാത്രം. ബിജെപിക്ക് ഒറ്റയ്‌ക്ക് 101 അംഗബലമുണ്ട്. അതായത് നിയസഭകളിലെ ബിജെപി-എൻഡിഎ യുടെ ശക്തികൂടിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഈ പിടിവാശി സംസ്ഥാനത്ത് യുഡിഎഫ് ഭരണം വരുമെന്ന ഉറപ്പിന്മേലാണെന്ന വ്യാഖ്യാനങ്ങളും ഉയരുന്നുണ്ട്. എന്നാൽ, പിണറായി വിജയന്റെയും എൽഡിഎഫിന്റെയും തുടർഭരണത്തിനോടുള്ള കടുത്ത ജനവിമുഖതയാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി നേടിയിരിക്കുന്ന രാഷ്‌ട്രീയ മേൽക്കോയ്‌മ യുഡിഎഫിന് അനായാസ വിജയം ഉണ്ടാകാനിടയില്ലെന്നാണ് യുഡിഎഫിലെ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇനി ശേഷിക്കുന്നത് 22 ദിവസമാണ് പ്രചാരണത്തിന്. അതിനിടെ എൽഡിഎഫിനും യുഡിഎഫിനും ഫെബ്രുവരി അവസാന ഘട്ടത്തിൽ ഉണ്ടായിരുന്ന രാഷ്‌ട്രീയ മേൽക്കൈ ഇല്ലാതായിത്തുടങ്ങിയിട്ടുണ്ട് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൻഡിഎ സഖ്യം പ്രചാരണത്തിലും പ്രവൃത്തിയിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നാണ് നിരീക്ഷണങ്ങൾ.
















