ഭാരത സഞ്ചാര്‍ നിഗാം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ടെലികോം, ഫിനാന്‍സ് സ്ട്രീമുകളില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ടെലികോം സ്ട്രീമില്‍ 95 ഒഴിവുകളും ഫിനാന്‍സ് സ്ട്രീമില്‍ 25 ഒഴിവുകളുമുണ്ട്. നിശ്ചിത ഒഴിവുകള്‍ പട്ടികജാതി/വര്‍ഗ്ഗം, ഒബിസി നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യുഎസ്, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ംംം.യിെഹ.രീ.ശി ല്‍ ലഭിക്കും. ശമ്പള നിരക്ക് 24900-50500 രൂപ (പരിഷ്‌കരണത്തിന് മുമ്പുള്ളത്).
യോഗ്യത: ടെലികോം സ്ട്രീമിലേക്ക് ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെകക്‌നോളജി, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍/അനുബന്ധ ശാഖകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ റഗുലര്‍ ബിഇ/ബിടെക്/തത്തുല്യ ബിരുദം.
ഫിനാന്‍സ് സ്ട്രീമിലേക്ക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് (സിഎ), കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി (സിഎംഎ) 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
പ്രായപരിധി 21-30 വയസ്. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷ/പരീക്ഷാ ഫീസ് 2500 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 1250 രൂപ. ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്‌ക്കാം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിചച് ഔദ്യോഗിക വെബ്‌സൈറ്റായ www.externalexam.bsnl.co.in- ല്‍ ഓണ്‍ലൈനില്‍ മാര്‍ച്ച് 31 നക രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അഭിരുചിയും സാങ്കേതിക പരിജ്ഞാനവും പരിശോധിക്കപ്പെടുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത മള്‍ട്ടിപ്പിള്‍ ചോയിസ് ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാഘടനയും സിലബസും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്. കേരളത്തില്‍ തിരുവനന്തപുര പരീക്ഷാകേന്ദ്രമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
















