Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

ജേക്കബ് ജോസ് 8281405920 by ജേക്കബ് ജോസ് 8281405920
Mar 17, 2026, 11:04 am IST
in Vicharam, Main Article

കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍, കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി പവര്‍കട്ട് ഇല്ല എന്ന പരസ്യം കണ്ടു. ഈ പ്രസ്താവന ശരിയാണോ എന്നും, അതിന്റെ പിന്നിലുള്ള വസ്തുതകളും ഒന്ന് പരിശോധിക്കാം.

1987 വരെ കേരളം വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു. അതിനുശേഷം സംസ്ഥാനത്തെ ഉപഭോഗം പടിപടിയായി ഉയര്‍ന്നു. എന്നാല്‍ ഉല്‍പാദന വര്‍ദ്ധനവ് തീര്‍ത്തും നിശ്ചലാവസ്ഥയിലായി. അതുകൊണ്ടാണ് കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് കേരളത്തില്‍ ഉപയോഗിച്ച 31654 മില്യണ്‍ യൂണിറ്റ് വൈദ്യുതിയില്‍, 23478 മില്യണ്‍ യൂണിറ്റും പുറമേനിന്ന് വാങ്ങേണ്ടി വന്നത്. ഇതിന് ചിലവായ തുകയാകട്ടെ 12983 കോടി രൂപയും. സാങ്കേതികമായി, പത്തു വര്‍ഷമായി പവര്‍കട്ട് ഇല്ല എന്നു പറയുന്നത് തന്നെ തെറ്റാണ്. ലൈനിലെ തകരാറുമൂലം മുന്‍കൂട്ടി അറിയിക്കാതെ കറന്റ് പോകുന്നതാണ് പവര്‍കട്ട്. ഏതെങ്കിലും രീതിയില്‍ വൈദ്യുതി ക്ഷാമം നേരിടുന്നതുകൊണ്ട് വൈദ്യുതി വിച്ഛേദിക്കുന്നതിനെ ലോഡ് ഷെഡ്ഡിങ് എന്ന് വേണം വിളിക്കാന്‍.

കേരളത്തില്‍ മുമ്പ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരുന്നതിന്റെ കാരണം, രാജ്യത്ത് ആവശ്യാനുസരണം വൈദ്യുതി ലഭ്യമല്ലായിരുന്നു എന്നതാണ്. ഇന്ന് ലോഡ് ഷെഡ്ഡിങ്ങ് ആവശ്യം വരുന്നില്ല, കാരണം നാഷണല്‍ ഗ്രിഡില്‍ വൈദ്യുതി ഏത് സമയത്തും വേണ്ടത്ര കിട്ടുന്നു. ‘വണ്‍ നേഷന്‍, വണ്‍ ഗ്രിഡ്’ എന്ന തത്വം ദേശീയ തലത്തില്‍ പ്രാവര്‍ത്തികമാക്കി. അതുകൊണ്ട് എവിടെ കറണ്ടിന് ആവശ്യക്കാരുണ്ടോ, അവിടെ ആവശ്യാനുസരണം സപ്ലൈ ചെയ്യാന്‍ സാധിക്കും. പവര്‍ എക്സ്ചേഞ്ച് എന്ന സംവിധാനത്തിലൂടെ, സ്പോട്ട് പര്‍ച്ചേസ് പോലും നടത്താവുന്ന രീതിയാണ് ഇപ്പോഴുള്ളത്.

കേരളത്തില്‍ 2015-ലെ ജനറേഷന്‍ കപ്പാസിറ്റി 3000 മെഗാ വാട്ടായിരുന്നു. 2025 ആയപ്പോള്‍ ആ കപ്പാസിറ്റി വെറും 5000 മെഗാവാട്ടായി മാത്രമാണ് ഉയര്‍ത്താനായത്. എന്നാല്‍ ഭാരതമൊട്ടാകെ നോക്കിയാല്‍ 2015-ലെ മൂന്നു ലക്ഷം മെഗാവാട്ട് ശേഷി, 2025 ആയപ്പോള്‍ അഞ്ചര ലക്ഷം മെഗാ വാട്ടിലേക്കാണ് ഉയര്‍ന്നത്. അതുകൊണ്ടാണ് ഇന്ന് നാഷണല്‍ ഗ്രിഡില്‍ ഏത് സമയത്തും ആവശ്യത്തിന് വൈദ്യുതിയുള്ളത്. പത്തു വര്‍ഷം കൊണ്ട് കേരളത്തിലുണ്ടായ 2000 മെഗാവാട്ട് വര്‍ദ്ധനവില്‍, 1500 മെഗാവാട്ടും കഴിഞ്ഞ ഒന്നോ, രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ഥാപി
ച്ച ഗാര്‍ഹിക സോളാര്‍ പാനലുകളില്‍ നിന്നാണ്. ഈ വര്‍ദ്ധനവിന് കാരണമായത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് പ്രൊസ്യൂമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൊടുക്കുന്ന 78000 രൂപയുടെ സബ്സിഡിയാണ്.

കേരളത്തിലെ വൈദ്യുതി ഉല്‍പാദനം പ്രധാനമായും ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ്. ഇവിടെ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നത് കെഎസ്ഇബിയിലെ സിവില്‍ വിഭാഗമാണ്. 500 ലേറെ സിവില്‍ എഞ്ചിനീയര്‍മാരുടെ ടീമാണ് ഈ ജോലി ചെയ്യുന്നത്. എങ്കിലും കുറ്റിയാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം ഉദ്ഘാടനം നടത്തിയതിനുശേഷം, തൊട്ടിയാര്‍ പദ്ധതിയുടെ ഉദ്ഘാടനം വരെയുള്ള 14 വര്‍ഷം കൊണ്ട് കൂട്ടിച്ചേര്‍ത്ത ഉത്പാദനശേഷി വെറും 89 മെഗാവാട്ട് മാത്രമാണ്. പിന്നീട് പണി പൂര്‍ത്തിയായ ഒരു പ്രധാന പദ്ധതിയാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം. ഈ പദ്ധതിയുടെ രൂപകല്‍പ്പന മുതല്‍ ഉണ്ടായിട്ടുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഇന്നും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. വെറും 60 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി കഴിഞ്ഞ 19 വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഈ അവസരത്തില്‍, 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതി വെറും എട്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്നതാണ് ശ്രദ്ധേയം.

പള്ളിവാസല്‍ പദ്ധതിയില്‍ 19 വര്‍ഷത്തെ കാലതാമസം വന്നതില്‍, കെഎസ്ഇബിയുടെ ഒരു എന്‍ജിനീയര്‍ക്കും വീഴ്ച സംഭവിച്ചിട്ടില്ല എന്ന ഒരു റിപ്പോര്‍ട്ട് കണ്ടു. അങ്ങനെയെങ്കില്‍ കേരളത്തില്‍ മുടങ്ങിക്കിടക്കുന്ന 676 മെഗാവാട്ട് ശേഷിയുള്ള 123 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഇതില്‍ തന്നെ 33 വര്‍ഷം പഴക്കമുള്ള വഞ്ചിയം, 32 വര്‍ഷമായിട്ടും തീരാത്ത ഭൂതത്താന്‍കെട്ട് എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കണം. നിര്‍മാണത്തിലിരിക്കുന്ന മറ്റ് ചില പ്രധാന പദ്ധതികള്‍ കൂടി സൂചിപ്പിക്കുന്നു, ബ്രാക്കറ്റില്‍ കാലതാമസവും കാണാം.

ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കെഎസ്ഇബിക്ക് സാധിക്കുന്നില്ല എന്നത് വ്യക്തമാണ്. ഈ സംസ്ഥാനത്ത് ഉപയോഗിക്കുന്ന മൊത്തം വൈദ്യുതിയില്‍ വെറും 25% മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് വിനിയോഗിക്കാമായിരുന്ന വലിയ തുക, വൈദ്യുതി വാങ്ങുന്നതിനായി ചെലവാകുന്നു.

ഈ സാഹചര്യത്തില്‍ ജലവൈദ്യുത പദ്ധതികള്‍ ജില്ലാ പഞ്ചായത്തുകള്‍ക്കും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കും, പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കുമായി വിഭജിച്ചു നല്‍കണം. അങ്ങനെ ചെയ്താല്‍ വൈദ്യുതിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാം. പ്രതിദിനം കേരള സര്‍ക്കാരിന് എടുക്കേണ്ടിവരുന്ന 101 കോടി രൂപ കടത്തില്‍, 30 കോടി രൂപയെങ്കിലും കുറക്കാനും കഴിയും.

(1) ചെങ്കുളം ഓഗ്മെന്റേഷന്‍ – 85 മില്യണ്‍ യൂണിറ്റ് (17 വര്‍ഷം),
(2) പഴശി സാഗര്‍ -7.5 മെഗാവാട്ട് (10 വര്‍ഷം)
(3) ചിന്നാര്‍ – 24 മെഗാവാട്ട് (9 വര്‍ഷം)
(4) മാങ്കുളം – 40 മെഗാവാട്ട് (14 വര്‍ഷം)

(പള്ളിവാസല്‍ പദ്ധതിയുടെ മുന്‍ പ്രൊജക്ട് മാനേജരാണ് ലേഖകന്‍)

 

Tags: KSEBkeralamElectricity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

Kerala

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.